കോഴിക്കോട്∙ മലയാള മനോരമ ഹോർത്തൂസ് പ്രതിമാസ സാംസ്കാരിക പരിപാടി ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ മലയാള മനോരമ നടക്കാവ് ഓഫിസിൽ നടത്തും. ഈ വർഷത്തെ സ്വാതന്ത്യദിനത്തിനു മുന്നോടിയായി നടത്തുന്ന, സ്വാതന്ത്ര്യദിന ക്വിസ്, സ്വാതന്ത്ര്യദിന റീൽസ് മത്സര വിജയികളുടെ പ്രഖ്യാപനം, കണ്ടന്റ് ക്രിയേഷൻ വർക്ഷോപ് എന്നിവ ഇന്നു നടത്തും.
കണ്ടന്റ് ക്രിയേഷൻ വർക്ഷോപ്പിലും ക്വിസ് മത്സരത്തിലും മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് പങ്കെടുക്കാൻ അവസരം. ഇവർ ഉച്ചയ്ക്ക് 1.30ന് നടക്കാവ് ഓഫിസിലെത്തി പേര് റജിസ്റ്റർ ചെയ്യണം.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു നടത്തുന്ന സാഹിത്യ ക്വിസ് മത്സരത്തിൽ സ്വാതന്ത്ര്യവും ദേശീയതയും മുഖ്യവിഷയമാകും.
‘സ്വാതന്ത്ര്യം’ എന്ന വിഷയത്തിലൂന്നി നടത്തിയ റീൽസ് മത്സരത്തിലെ വിജയികളെയും ഇന്നു പ്രഖ്യാപിക്കും. ആദ്യ 3 സ്ഥാനക്കാർക്ക് 3000, 2000,1000 രൂപ വീതം സമ്മാനം ലഭിക്കും.
കണ്ടന്റ് ക്രിയേഷൻ വർക്ഷോപ്പിൽ റീൽസ് തയാറാക്കുന്നതിന്റെ കലാപരമായും സാങ്കേതികപരമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പ്രമുഖ പരസ്യ ഏജൻസിയായ പോയറ്റിക് ആഡ്സിലെ വിദഗ്ധർ ക്ലാസെടുക്കും.
കണ്ടന്റ് ക്രിയേഷൻ ലോകത്തെ അനുഭവങ്ങൾ സംബന്ധിച്ച് പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ‘കെഎൽബ്രോ ബിജു’ എന്ന ബിജു ഋത്വിക് സംവദിക്കും. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മെറാൾഡയുടെ സഹകരണത്തോടെയാണ് ഹോർത്തൂസ് സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]