
രാജകുമാരി∙ ചാെക്രമുടിയിൽ സർക്കാർ ഭൂമി കയ്യേറി, വ്യാജ രേഖയുണ്ടാക്കി പട്ടയം സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് റവന്യുവിഭാഗം ഒരേക്കർ 5 സെന്റ് ഭൂമിയുടെ പട്ടയം റദ്ദാക്കിയതോടെ ഇവിടെ സർക്കാർ തിരിച്ചു പിടിച്ച ഭൂമി 15 ഏക്കറായി. 4 പട്ടയ ഉടമകൾ കൈവശപ്പെടുത്തിയിരുന്ന 13 ഏക്കർ 79 സെന്റ് സർക്കാർ ഭൂമി കഴിഞ്ഞ മാർച്ചിൽ പട്ടയം റദ്ദാക്കി സർക്കാർ ഏറ്റെടുത്തിരുന്നു. ബ്ലോക്ക് 4ൽ റീസർവേ നമ്പർ 35ൽ ഉൾപ്പെട്ട
സ്ഥലത്തെ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് റവന്യുവിഭാഗം അന്വേഷണം ആരംഭിച്ചപ്പോഴാണ് വിന്റർ ഗാർഡൻ എന്ന പേരിൽ റിസോർട്ട് നിർമിച്ച ഒരേക്കർ 5 സെന്റ് ഭൂമി പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തിയത്. 274–1 എന്ന മറ്റാെരു സർവേ നമ്പറിന്റെ മറവിലാണ് ഇൗ ഭൂമി കൈവശം വച്ചിരുന്നത്.
1996ൽ രാജകുമാരി സബ് റജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള തീറാധാര പ്രകാരം ടി.എം.ജോസഫ് എന്നയാൾക്ക് അവകാശമുള്ള ഭൂമിയാണിതെന്ന് വ്യക്തമാക്കുന്നു. സർവേ നമ്പർ 27–1ൽ ഉൾപ്പെട്ട
354.5900 ഹെക്ടർ വിസ്തീർണമുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് ഇതെന്ന് റവന്യു വിഭാഗം കണ്ടെത്തിയതോടെയാണ് പട്ടയം റദ്ദാക്കാനുള്ള നടപടികളാരംഭിച്ചത്.
നടന്നത് അതീവ ഗുരുതര ക്രമക്കേട്
ഉടുമ്പൻചോല താലൂക്ക് ഓഫിസിലെ പട്ടയ ഫയൽ പ്രകാരം ചാെക്രമുടി, വാഴയിൽ മേരിക്കുട്ടി വർഗീസ് എന്നയാൾക്ക് സർവേ നമ്പർ 274–1ൽ ഒരേക്കർ 5 സെന്റ് പുരയിടത്തിനു പട്ടയം നൽകിയതായി രേഖകളുണ്ട്. പക്ഷേ പട്ടയ ഫയലിൽ ഇൗ പട്ടയത്തിന്റെ ഓഫിസ് കോപ്പി, മഹസർ, സ്കെച്ച് എന്നിവ ഉണ്ടായിരുന്നില്ല.
പട്ടയ അപേക്ഷകൻ റവന്യു ഇൻസ്പെക്ടർ മുൻപാകെ നൽകുന്ന മാെഴിയുമില്ല.
എന്നാൽ ചാെക്രമുടിയിൽ സർക്കാർ ഭൂമി കയ്യേറി അടിമാലി സ്വദേശിക്ക് വിൽപന നടത്തിയ ചെന്നൈ സ്വദേശി മൈജോ ജോസഫ് തന്റെ വസ്തുവിന്റെ അതിർത്തി നിർണയിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് റവന്യു വകുപ്പിന് നൽകിയ അപേക്ഷയിൽ ഇൗ പട്ടയത്തിന്റെ പകർപ്പും സ്കെച്ച് ഉൾപ്പെടുന്ന മഹസറിന്റെ ആദ്യ പേജും ഹാജരാക്കിയിട്ടുമുണ്ട്. ഇൗ സ്ഥലം സർവേ നമ്പർ 274–1ൽ ഉൾപ്പെട്ട സിഎച്ച്ആർ പുറമ്പോക്കാണെന്ന് മഹസറിലുണ്ട്.
എന്നാൽ ഇൗ സർവേ നമ്പർ ബൈസൺവാലി വില്ലേജിന്റെ പടിഞ്ഞാറേ അതിർത്തിയിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
2017ന് ശേഷമാണ് ഉടുമ്പൻചോല താലൂക്ക് ഓഫിസിലെ പട്ടയ ഫയലിൽ നിന്ന് പട്ടയത്തിന്റെ ഓഫിസ് പകർപ്പ് നഷ്ടമായതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. മഹസറിന്റെ പൂർണ രൂപവും പതിവ് ലിസ്റ്റും ലഭ്യമല്ലാത്തതിനാൽ ജില്ലാ കലക്ടർ അംഗീകരിച്ച പതിവ് ലിസ്റ്റിൽ ഉൾപ്പെട്ട
ഭൂമിയാണോ പതിച്ചു നൽകിയതെന്നും വ്യക്തമല്ല.
രേഖകൾ കാണാതാവുകയും വ്യാജ രേഖകളുടെ പിൻബലത്തിൽ റവന്യു നടപടികൾ പൂർത്തിയാക്കുകയും ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പങ്കും പുറത്തു കാെണ്ടു വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചാെക്രമുടി ഭാഗത്ത് റവന്യു വകുപ്പിന്റെ രേഖകൾ പ്രകാരം 1968 മുതൽ 71 വരെയുള്ള കാലയളവിൽ ഇരുനൂറിലധികം ഭൂമി പതിവ് നടന്നിട്ടുണ്ട്. ഇതിൽ ഏതാെക്കെയാണ് വ്യാജമെന്ന് കണ്ടെത്തുക പ്രയാസമാണ്.
കഴിഞ്ഞ മാർച്ചിൽ റദ്ദാക്കിയ 4 പട്ടയങ്ങളും ഇതിലുൾപ്പെടുന്നു.
മൈജോ ജോസഫ് എന്നയാൾ ഇൗ ഭൂമി അടിമാലി സ്വദേശിക്ക് വിൽപന നടത്തിയതിന് ശേഷം 2023ന് മുൻപ് തന്നെ 55 പേർക്കായി പോക്കുവരവ് ചെയ്തു നൽകിയത് റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്നതിൽ സംശയമില്ല. പക്ഷേ ഇക്കാലയളവിൽ ബൈസൺവാലി വില്ലേജ് ഉടുമ്പൻചോല താലൂക്കിന്റെ പരിധിയിലായിരുന്നു. എന്നാൽ ചാെക്രമുടി ഭൂമി കയ്യേറ്റവും അനധികൃത നിർമാണവും വിവാദമായതോടെ ദേവികുളം താലൂക്കിലെ 3 ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടി സ്വീകരിച്ച് റവന്യു വകുപ്പ് തലയൂരി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]