
സി.വി.രാജൻമലയാള മനോരമ ഏജന്റ്, ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ
ചെറുവത്തൂർ∙ പോയ കാലത്ത് ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ എന്ന് പറഞ്ഞാൽ റെയിൽവേയുടെ ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ച സ്റ്റേഷനാണ്. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് കണ്ണൂർ വിട്ടാൽ പിന്നെ ചെറുവത്തൂരാണ് സ്റ്റോപ്.
ചെറുവത്തൂർ വിട്ടാൽ പിന്നെ മംഗളൂരുവിൽ യാത്ര അവസാനിപ്പിക്കും. കാസർകോടും കാഞ്ഞങ്ങാട്ടും നീലേശ്വരത്തും ഈ ട്രെയിനിന് സ്റ്റോപ് ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇവിടെയൊക്കെ സ്റ്റോപ് അനുവദിച്ചത്.
എന്നാൽ പഴയ പ്രതാപം നഷ്ടപ്പെട്ട് ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് പോലും സ്റ്റോപ്പില്ലാത്ത അവസ്ഥയാണ്. ആദർശ് സ്റ്റേഷനായി ഉയർത്തിയ ചെറുവത്തൂരിന്റെ അവസ്ഥ ഏറെ ദുരിതമാണ്.
പഴയ കാലത്ത് നിർമിച്ച കെട്ടിടത്തിലാണ് ഇപ്പോഴും സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഫ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂരകളില്ല.
യാത്ര ചെയ്യുവാൻ എത്തുന്നവർ മഴയത്തും വെയിലത്തും നിൽക്കേണ്ട ഗതികേടിൽ.
യാത്രക്കാർക്ക് വേണ്ടി വിശ്രമമുറി ഇവിടെ ഉണ്ടെങ്കിലും ഇത് ആവശ്യപ്പെട്ടാൽ മാത്രമേ തുറന്നുകൊടുക്കൂ.
ഇന്റർസിറ്റി പോലുള്ള എക്സ്പ്രസുകൾക്ക് ഇവിടെ സ്റ്റോപ്പില്ല. ചെറുവത്തൂരിന് പുറമേ കയ്യൂർ–ചീമേനി, പിലിക്കോട്, വലിയപറമ്പ്, പടന്ന എന്നീ പഞ്ചായത്തുകളിലെയും കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ–പെരളം പഞ്ചായത്തിൽ നിന്ന് വരെ ട്രെയിൻ യാത്ര ചെയ്യാൻ ആളുകൾ എത്തുന്ന സ്റ്റേഷനാണിത്.
എന്നിട്ടു പോലും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ജനങ്ങൾ ദുരിതം പേറുന്ന അവസ്ഥയാണിവിടെ. യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. സ്റ്റേഷൻ പരിസരം ആകെ കാടുമൂടിക്കിടക്കുകയാണ്.
ഇതു വൃത്തിയാക്കിയാൽ തന്നെ പാർക്കിങ് ഏരിയയിൽ കൂടുതൽ സ്ഥലം കണ്ടെത്താൻ കഴിയും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]