
ബാലുശ്ശേരി ∙ കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാതയിൽ ബാലുശ്ശേരി പൊലീസ് പരിധിയിൽ മാത്രം കഴിഞ്ഞ 3 വർഷത്തിനിടെ ഉണ്ടായത് 19 മരണങ്ങൾ. വ്യത്യസ്ത ദിവസങ്ങളിൽ ഉണ്ടായ അപകടങ്ങളിലാണെങ്കിലും ഇന്നലെ മാത്രം 3 പേർ മരിച്ചു.
ബസ് സ്റ്റാൻഡിനു സമീപം, അമരാപുരി, പെരിങ്ങളം വയൽ, പറമ്പിന്റെ മുകൾ, കരുമല എന്നിവിടങ്ങിലായിരുന്നു അപകട മരണം ഉണ്ടായത്.
2024ൽ 5 പേരാണ് മരിച്ചത്. 2025ൽ ഇതുവരെ 6 പേർ മരിച്ചു.
കരുമലയും ബ്ലോക്ക് റോഡ് ജംക്ഷനും പൊലീസ് ഹോട്സ്പോട്ടായി കാണുന്ന സ്ഥലങ്ങളാണ്. 5 പേർ കരുമല വളവിൽ മാത്രം അപകടങ്ങളിൽ മരിച്ചു.
സംസ്ഥാനപാത നവീകരിച്ചതോടെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യം ഉണ്ടായതായി യാത്രക്കാർ പറഞ്ഞു.
മതിയായ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ ഇല്ല. റോഡിൽ ഉണ്ടാകുന്ന കുഴികൾ യഥാസമയം അടയ്ക്കാത്തതും യാത്രക്കാർക്ക് ഭീഷണിയാണ്.
റോഡിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ കെഎസ്ടിപിയാണു പ്രവൃത്തികൾ നടത്തേണ്ടതെന്ന് പറഞ്ഞ് പൊതുമരാമത്ത് അധികൃതർ ഒഴിഞ്ഞുമാറുന്ന സ്ഥിതിയാണ് ഉള്ളതെന്ന് വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പരാതികൾ നൽകിയ പൊതു പ്രവർത്തകർ പറഞ്ഞു.
ജംക്ഷനിൽ അപകട ഭീഷണി
ബാലുശ്ശേരി∙ സംസ്ഥാനപാത ബ്ലോക്ക് റോഡ് ജംക്ഷനിൽ കൂരാച്ചുണ്ട് റോഡ് സംസ്ഥാനപാതയിലേക്കു ചേരുന്ന ഭാഗത്ത് റോഡിന്റെ ഒരുവശം തകർന്നിരിക്കുന്നത് അപകട
ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ദിവസം കുഴി അടയ്ക്കാൻ ജോലിക്കാർ എത്തിയെങ്കിലും മഴയാണെന്നു പറഞ്ഞ് പ്രവൃത്തി നടത്തിയില്ല. സംസ്ഥാനപാതയുടെ അരികിലുള്ള കുഴി ശ്രദ്ധയിൽപെടാതെ ഇരുചക്രവാഹന യാത്രികരാണു അപകട
ഭീഷണി നേരിടുന്നത്.
ബിജെപി പ്രതിഷേധിച്ചു
ബാലുശ്ശേരി ∙ സംസ്ഥാനപാതയുടെ ശോച്യാവസ്ഥ കാരണമാണ് രണ്ട് യുവാക്കൾ അപകടത്തിൽ മരിച്ചതെന്ന് ആരോപിച്ച് ബിജെപി പഞ്ചായത്ത് കമ്മിറ്റി ബ്ലോക്ക് റോഡിൽ പ്രതിഷേധം നടത്തി. ടി.കെ.നിഖിൽ കുമാർ, സി.മോഹനൻ, കെ.കെ.ബൈജു, വി.പി.ശ്രീധരൻ, ശോഭന കിണറ്റിൻകര തുടങ്ങിയവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]