
കാഴ്ചക്കുറവുള്ള പി.ടി 5 കാട്ടാനയുടെ ചികിത്സാദൗത്യം പൂർത്തിയാക്കാനെടുത്തതു 5 മണിക്കൂർ. വയനാട്ടിൽ നിന്നും പാലക്കാടു നിന്നുമുള്ള 57 പേരടങ്ങുന്ന വിദഗ്ധ സംഘത്തിനൊപ്പം പൊലീസും അഗ്നിരക്ഷാസേനയും ആരോഗ്യ വകുപ്പും പങ്കുചേർന്നു.
ആനയുടെ വലതു കണ്ണിനാണു ചികിത്സ നൽകിയത്. ഇടതു കണ്ണിനു പൂർണമായും കാഴ്ചയില്ല.
ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ, പാലക്കാട് ഡിഎഫ്ഒ രവികുമാർ മീണ, പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ അധ്യാപകരായ ഡോ.പി.ടി.ദിനേഷ്, ഡോ.കെ.ഉമേഷ്, ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററിനറി ഓഫിസർമാരായ ഡോ.സി.ഡേവിഡ്, കെ.ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.
ആനയ്ക്കു കാഴ്ച തിരിച്ചുകിട്ടുമോ ?
കാട്ടാനയുടെ വലതു കണ്ണിന്റെ കാഴ്ച കൂടുമോയെന്നറിയാൻ 20 ദിവസം കാത്തിരിക്കണം. 2 ഡോസ് മരുന്നാണു നൽകിയിട്ടുള്ളത്.
വലതു കണ്ണിനു 30% കാഴ്ച മാത്രമാണുള്ളത്. 60% വരെ ഉയർത്താനാകുമെന്നാണു വനംവകുപ്പിന്റെ പ്രതീക്ഷ.
20 ദിവസത്തിനുശേഷവും ചികിത്സ ഫലം കണ്ടില്ലെങ്കിൽ ഒരു തവണ കൂടി കാട്ടിൽ ചികിത്സ നൽകാനാണു നിലവിലെ തീരുമാനം. അല്ലെങ്കിൽ പിടികൂടി ധോണിയിലെ വനംവകുപ്പിന്റെ ബേസ് ക്യാംപിലെത്തിച്ചു വിദഗ്ധ ചികിത്സ ലഭ്യമാക്കും.
ദൗത്യം അതീവ ശ്രദ്ധയോടെ
ശ്രദ്ധ ഒന്നു പാളിയാൽ പലരുടെയും ജീവൻ പോലും അപകടത്തിലാകുമെന്നതിനാൽ അതീവശ്രദ്ധയോടെയായിരുന്നു ദൗത്യം.
ചെറിയ ശബ്ദം കേട്ടാലും മനുഷ്യന്റെ സാന്നിധ്യം അറിഞ്ഞാലും ഉൾക്കാട്ടിലേക്കു വലിയുകയോ അക്രമസ്വഭാവം കാട്ടുകയോ ചെയ്യും. അഗ്നിരക്ഷാസേനയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കാടിനു പുറത്തു നിന്നു.
കാട്ടാനയുടെ ചികിത്സ നൽകുന്ന ഭാഗത്തിനു 400 മീറ്റർ പരിധിയിൽ പൊലീസ് സംരക്ഷണ വലയം തീർത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]