
വടക്കാഞ്ചേരി ∙ ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി ഗംഗോത്രിക്കു സമീപം ബൈറോങ്കട്ടിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള തീർഥാടക സംഘത്തിലെ ഭൂരിഭാഗം പേരും സുരക്ഷിതരായി ഉത്തരകാശിയിലെ ഹോട്ടലിൽ മുറിയിലെത്തി. സംഘത്തിലുള്ള തെക്കുംകര പുന്നംപറമ്പ് കിഴക്കൂട്ട് മണികണ്ഠനും ഭാര്യ ഉഷയും നാട്ടിലുള്ള മകൻ ശ്യാമിന് സന്ദേശവും ഫോട്ടോയും അയച്ചതോടെ ബന്ധുക്കൾക്ക് ആശ്വാസമായി.
മിന്നൽ പ്രളയത്തിൽ ഇവർ കുടുങ്ങിയിട്ടില്ലെന്നു പിറ്റേദിവസം വ്യക്തമായെങ്കിലും വ്യാഴാഴ്ച ആശയവിനിമയങ്ങളൊന്നും ഇല്ലാതിരുന്നതു ബന്ധുക്കളിൽ ചെറിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
ഗംഗോത്രിയിലേക്കു ബസിൽ യാത്ര ചെയ്ത സംഘം മിന്നൽ പ്രളയത്തെ തുടർന്ന് ബൈറോങ്കട്ടിയിൽ കുടുങ്ങിയിരിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ഇവരിൽ 4 പേർ ഒഴികെയുള്ളവരെ ഹെലികോപ്റ്ററിൽ എയർ ലിഫ്റ്റ് നടത്തിയാണ് ഉത്തരകാശിയിലെ ഹോട്ടലിൽ എത്തിച്ചത്. ഹോട്ടലിൽ എത്തിയ ശേഷം മണികണ്ഠനും ഉഷയും തങ്ങളുടെ ഫോട്ടോ മകൻ ശ്യാമിനു ‘തങ്ങൾ ഉത്തരകാശിയിലെ ഹോട്ടൽ മുറിയിൽ എത്തി’യെന്ന സന്ദേശത്തോടെ അയച്ചു കൊടുത്തു.
എത്രയും വേഗം സംഘം നാട്ടിലേക്കു തിരിക്കുമെന്നാണ് അറിയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]