
കോന്നി ∙ റബർ ബോർഡ് ട്രേഡിങ് കമ്പനിയായ പമ്പ റബേഴ്സ് ലിമിറ്റഡ് കോന്നിയിൽ ലാറ്റക്സ് ഡിആർസി നിർണയ ലബോറട്ടറി തുറന്നു. റബർ ബോർഡ് ജോയിന്റ് റബർ പ്രൊഡക്ഷൻ കമ്മിഷണർ കെ.ഷൈലജ ഉദ്ഘാടനം ചെയ്തു.
കമ്പനി സ്ഥാപക ഡയറക്ടർ സുരേഷ് കോശി അധ്യക്ഷത വഹിച്ചു. പമ്പ റബേഴ്സ് മാനേജിങ് ഡയറക്ടർ എ.ആർ.ദിവാകരൻ, ഡയറക്ടർ പി.എസ്.ജോൺ കോന്നി, ബാബു വർഗീസ്, പത്തനംതിട്ട
റീജനൽ ഓഫിസിലെ അസിസ്റ്റന്റ് ഡവലപ്മെന്റ് ഓഫിസർ സി.വി.ദീപ്തി എന്നിവർ പ്രസംഗിച്ചു. റബർ കറ വിപണനത്തിൽ കർഷകർക്കുണ്ടാകാവുന്ന ഉണക്കത്തൂക്ക നിർണയത്തിലുള്ള നഷ്ടം പരിഹരിക്കാൻ ഈ ലാബ് ഉപകരിക്കും. ശാസ്ത്രീയമായി ശേഖരിച്ച റബർ കറയുടെ സാംപിൾ മിതമായ നിരക്കിൽ പരിശോധിക്കാം.
പമ്പ റബേഴ്സ് ഓഫിസും ലാബും പ്രവർത്തിക്കുന്നത് കോന്നി ആനക്കൂട് റോഡിലുള്ള പിസി കോംപ്ലക്സ് കെട്ടിടത്തിലാണ്. 8330083840.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]