
കുറ്റിക്കോൽ ∙ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുളള തദ്ദേശീയ കലാരൂപ സംരംഭ പദ്ധതിയായ ‘ജനഗൽസ’യ്ക്ക് സംസ്ഥാനത്തു തുടക്കം. ജനഗൽസയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.
ബി രാജേഷ് ഓൺലൈനായി നിർവഹിച്ചു. ഗോത്ര കലാരൂപങ്ങളെ പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
.
കണ്ണൂർ ജില്ലയിലെ ആറളം ഫാം കുടുംബശ്രീ കലാസംഘം അവതരിപ്പിക്കുന്ന കൊക്കമാന്തിക്കളി, വയനാട് ജില്ലയിലെ പൂതാടി ഗോത്ര താളം ഫോക് ബാൻ അവതരിപ്പിക്കുന്ന നാടൻ കലാരൂപ അവതരണം, കോഴിക്കോട് ജില്ലയിലെ നന്മണ്ട, ഐവർ നാടക സംഘത്തിന്റെ വട്ടകളി, മലപ്പുറം ജില്ലയിലെ നിലമ്പൂർ മുണ്ടക്കക്കടവ് ആട്ടമക്ക ഗോത്ര കലാസംഘം അവതരിപ്പിക്കുന്ന ഗുഡിമനെ, പാലക്കാട്, മുതലമടയിലെ ഗോത്രകലാ യൂത്ത് ക്ലബ്ബിന്റെ കൊട്ടും കുഴലും, അട്ടപ്പാടി കുടുംബശ്രീ ആദിമ കലാസംഘത്തിന്റെ ഇരുള നൃത്തം, ഇടുക്കി കാന്തല്ലൂരിലെ ഗോത്ര കലാസമിതി അവതരിപ്പിക്കുന്ന കൊല്ലവയാട്ടം, കാസർകോട് ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന മംഗലംകളി, എരുതുകളി, മലകുടിയാട്ടം, കൊറഗ നൃത്തം തുടങ്ങിയ നാടൻ കലാരൂപങ്ങൾ 2 ദിവസമായി നടക്കുന്ന ക്യാംപിൽ അവതരിപ്പിക്കും.
ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, കുറ്റിക്കോൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശോഭന കുമാരി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ പി.സവിത, സിഡിഎസ് അധ്യക്ഷമാരായ സി.റീന, റോഷിനി, ഗുലാബി, എ.മാലിനി, സൂര്യ, റീന, കുടുംബശ്രീ പബ്ലിക് റിലേഷൻ ഓഫിസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, കാസർകോട് പബ്ലിക് റിലേഷൻ ഓഫിസർ എം.മധുസൂദനൻ, മലപ്പുറം, കണ്ണൂർ ജില്ലാ മിഷൻ കോഓർഡിനേറ്റർമാരായ ബി.സുരേഷ് കുമാർ, എം.വി.ജയൻ, കാസർകോട് ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർമാരായ സി.എച്ച്.ഇഖ്ബാൽ, സി.എം.സൗദ, ഡി.ഹരിദാസ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർഎം. കിഷോർ കുമാർ എന്നിവർ പ്രസംഗിച്ചു.
ജനഗൽസയിലെ ഇന്നത്തെ പരിപാടി
∙ പ്രഭാത ഭക്ഷണം രാവിലെ 8.30
∙കൊറഗ നൃത്തം (സഞ്ജീവ പുലിക്കൂർ ആൻഡ് ടീം )9.30.
∙സംസ്ഥാനതല ഉദ്ഘാടനം 10.30 ∙11മുതൽ 2 വരെ വിവിധ തദ്ദേശീയ മേഖലയിൽ നിന്നുള്ള ഗോത്ര വിഭാഗത്തിലെ കലാരൂപങ്ങളുടെ അവതരണം. ∙സമാപന സമ്മേളനം ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എംഎൽഎ.
2.30 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]