
കൽപറ്റ ∙ പുത്തുമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ദുരിതത്തിന് ഒടുവിൽ പരിഹാരമാകുന്നു. ദുരന്തബാധിതരെ പുനരധിവസിപ്പിച്ച മാതൃകാ ഗ്രാമത്തിലെ വീടുകൾ ചോർന്നൊലിക്കുന്നതിൽ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കേസെടുത്ത് കലക്ടർ ഡി.ആർ.മേഘശ്രീക്ക് നോട്ടിസ് അയച്ചു.വീടുകൾ ചോർന്നൊലിക്കുന്നതിൽ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ നിർദേശം നൽകി.
ദുരന്തബാധിതരുടെ ദുരവസ്ഥയെ കുറിച്ച് കഴിഞ്ഞ 6നും ഇന്നലെയും മലയാള മനോരമ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് കമ്മിഷന്റെ ഇടപെടൽ.
ദുരന്തബാധിതരായ 52 കുടുംബങ്ങളെയാണു സ്വകാര്യ ട്രസ്റ്റ് വിലയ്ക്കു വാങ്ങി ജില്ലാ ഭരണകൂടത്തിനു കൈമാറിയ, പുത്തുമലയിലെ 7 ഏക്കർ ഭൂമിയിലെ ഹർഷം എന്ന പേരിട്ടിരിക്കുന്ന മാതൃകാ ഗ്രാമത്തിൽ പുനരധിവസിപ്പിച്ചത്.ചോർന്നൊലിക്കുന്ന, ചുമരുകൾ വിണ്ടു കീറിയ വീടുകളിലാണ് ഇവർ കഴിഞ്ഞ 4 വർഷങ്ങളായിട്ട് കഴിയുന്നത്.
നിലവിൽ 49 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ദുരന്തത്തിനു ശേഷം 2 വർഷങ്ങൾക്കു ശേഷമാണു 49 വീടുകളുള്ള പുനരധിവാസ പദ്ധതി യാഥാർഥ്യമായത്.
വിവിധ സന്നദ്ധ സംഘടനകൾ ചേർന്നാണു വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്.6 മാസം കഴിയും മുൻപേ വീടുകൾ ചോർന്നൊലിക്കാൻ തുടങ്ങിയിരുന്നു.
ചോർന്നൊലിക്കുന്നതിനാൽ ഇവിടത്തെ വീടുകളിൽ ഭൂരിഭാഗവും മേൽക്കൂരയ്ക്കു മുകളിൽ ടാർപോളിൻ ഷീറ്റ് വിരിച്ച നിലയിലാണ്. ചുമരും മേൽക്കൂരയും തമ്മിൽ ഉയരവ്യത്യാസമുള്ളതിനാലാണു മഴവെള്ളം അകത്തേക്കെത്തുന്നത്.
സദാസമയവും ഇൗർപ്പം നിലനിൽക്കുന്നതിനാൽ ചുമരുകൾ വീണ്ടുകീറാൻ തുടങ്ങി. വീടുകളെ താങ്ങിനിർത്തുന്ന സിമന്റ് തൂണുകൾക്ക് ബലമില്ല.
ബലക്ഷയം വീടിന്റെ നിലനിൽപ് തന്നെ ഭീഷണിയിലാക്കിയതോടെ ചില കുടുംബങ്ങൾ ഈ തൂണുകൾ പൊളിച്ചുമാറ്റി സ്വന്തം ചെലവിൽ പുതിയ തൂണുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കി.
ചോർന്നൊലിക്കുന്ന വീടുകളിൽ ചിലതിൽ വൈദ്യുതി ചോർച്ചയുമുണ്ട്. ഗുണഭോക്താക്കളുടെ പരാതിയെ തുടർന്ന് പരിശോധന നടത്തിയ നിർമിതി കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വീടുകളുടെ നിർമാണം അശാസ്ത്രീയമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബറിൽ ഡപ്യൂട്ടി കലക്ടറുടെ(ജനറൽ) അധ്യക്ഷതയിൽ ചേർന്ന യോഗം, വീടുകളുടെ ബലം ഉറപ്പുവരുത്താനും ടൈൽഡ് മേൽക്കൂര മാറ്റി പകരം കോൺക്രീറ്റ് ചെയ്യാനും തീരുമാനിച്ചിരുന്നു.
എന്നാൽ, തുടർനടപടികളുണ്ടായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]