
കോഴിക്കോട് ∙ ഗവ.മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ ആശുപത്രി ജീവനക്കാരനായ എം.എം.ശശീന്ദ്രനെ (57) സർവീസിൽ നിന്നു പിരിച്ചുവിട്ടു. പീഡനം നടന്നു രണ്ടര വർഷത്തിനു ശേഷമാണ്, ഹോസ്പിറ്റൽ അസിസ്റ്റന്റ് ഗ്രേഡ് വൺ തസ്തികയിൽ ജോലി ചെയ്ത വടകര മയ്യന്നൂർ കുഴിപ്പറമ്പത്ത് ശശീന്ദ്രനെതിരെ നടപടിയെടുത്ത് പ്രിൻസിപ്പൽ ഉത്തരവിട്ടത്.
2023 മാർച്ച് 18 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീയെ റിക്കവറി റൂമിൽ നിന്ന് അതിതീവ്ര യൂണിറ്റിലേക്കു മാറ്റുമ്പോൾ പീഡിപ്പിച്ചെന്നാണു പരാതി. ശശീന്ദ്രനെ സസ്പെൻഡ് ചെയ്യുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.
ആരോപണങ്ങൾ നിഷേധിച്ചതിനെ തുടർന്ന് വകുപ്പുതല അന്വേഷണവും നടത്തി.
സ്റ്റാഫ് നഴ്സ് തിരക്കിലായ സമയത്താണു പീഡനത്തിനിരയാക്കിയതെന്ന് അതിജീവിത മൊഴി നൽകിയിരുന്നു. നിരപരാധിത്വം തെളിയിക്കുന്നതിനായി കുറ്റാരോപിതൻ സാക്ഷിയായി നിർദേശിച്ചവരിലൊരാൾ തന്നെ ഭീഷണിപ്പെടുത്തിയതായും അതിജീവിതയുടെ മൊഴിയിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]