
കേച്ചേരി∙ തൃശൂർ– കുറ്റിപ്പുറം സംസ്ഥാന പാതയിൽ കേച്ചേരിയിൽ കൊമ്പൻ ഇടഞ്ഞോടിയത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. കേച്ചേരി എരനെല്ലൂർ സ്വദേശി എഴുത്തുപുരയ്ക്കൽ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള ഗംഗാ പ്രസാദ് എന്ന കൊമ്പനാണ് ഇടഞ്ഞത്.
രാവിലെ 10.30നായിരുന്നു സംഭവം. സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
ഒട്ടേറെ നാട്ടുകാരും കൊമ്പനു പിന്നാലെ ഓടിയതോടെ കേച്ചേരി മേഖലയിൽ ഗതാഗതം കൂടുതൽ തടസ്സപ്പെടുകയായിരുന്നു.
എരനെല്ലൂരിലെ വീട്ടിൽ നിന്ന് അഴിച്ച കൊമ്പനെ കേച്ചേരി ഭാഗത്തേക്ക് കൊണ്ടു വരുമ്പോഴാണ് ഇടഞ്ഞത്. എരനെല്ലൂർ കുളത്തിന് സമീപത്ത് അനുസരണക്കേട് കാട്ടിയാണ് കൊമ്പൻ സംസ്ഥാനപാതയിലൂടെ ഓടാൻ തുടങ്ങിയത്.
കൊമ്പന്റെ പുറത്ത് പാപ്പാൻ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തളയ്ക്കാൻ കഴിഞ്ഞില്ല.
ഏറെ നേരം സംസ്ഥാന പാതയിലൂടെ ഓടി ഇടഞ്ഞു നിന്ന കൊമ്പൻ പിന്നീട് കേച്ചേരി സെന്ററിൽ എത്തി എരനെല്ലൂർ പള്ളി വഴിയിൽ എത്തിച്ചേരുകയായിരുന്നു. പോകുന്ന വഴിക്ക് റോഡരികിലെ ബൈക്ക് തട്ടിമറിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടിന് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കയറിയതോടെ പാപ്പാന്മാർ ചേർന്ന് വടമെറിഞ്ഞ് തളച്ചു.
കുന്നംകുളം പൊലീസും സ്ഥലത്തെത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]