
പാലോട് ∙പട്ടാപ്പകൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിക്ക് കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ സാരമായി പരുക്കേറ്റു. പെരിങ്ങമ്മല ബൗണ്ടർ ജംക്ഷൻ മുബീൻ മൻസിലിൽ നിസ (44)യ്ക്കാണ് പരുക്കേറ്റത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് വീട്ടിലേക്ക് പോകുന്നതിനിടെ പെരിങ്ങമ്മല ഗാർഡർ സ്റ്റേഷനും ബൗണ്ടർ മുക്കിനും മധ്യേ മുക്കിക്കടയിലാണ് സംഭവം.
സ്കൂട്ടറിനു മുന്നിലേക്ക് 3 പന്നികൾ അമിത വേഗത്തിലെത്തി ഇടിച്ചിടുകയായിരുന്നു.
നിസ തെറിച്ചു റോഡിൽ വീണു. തലയ്ക്കും കാലിനും കൈക്കുമാണു പരുക്കേറ്റത്.
അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
പകൽ കാട്ടുപന്നിയുടെ ആക്രമണം പതിവില്ലാത്തത്
പാലോട് ∙ പന്നികളുടെ ആക്രമണം രാത്രികാലത്ത് പതിവാണെങ്കിലും പട്ടാപ്പകൽ പതിവില്ലാത്തതാണെന്ന് നാട്ടുകാർ പറയുന്നു. ഇതോടെ ഇരുചക്ര വാഹനക്കാർക്ക് പകൽ യാത്രയും പേടിസ്വപ്നമായി മാറുകയാണ്.
പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ് വർഷങ്ങളായി അവശതകൾ പേറി കഴിയുന്ന ഒട്ടേറെപ്പേർ പാലോട് മേഖലയിൽ ഉണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]