
തൃശൂർ ∙ തൃശൂർ സ്വദേശി വധുവിന് ഫ്രഞ്ചുകാരൻ വരൻ. കുരിയച്ചിറ ചിറമ്മൽ വർഗീസിന്റെയും ലെനിയുടെയും മകളായ ഡോ.മനീഷ വർഗീസിന്റെ കഴുത്തിൽ ഫ്രഞ്ചുകാരൻ ഡോ.ജെറമി സോർഡ് ഇന്നു മിന്നു കെട്ടും.
രാവിലെ 8.30ന് കുരിയച്ചിറ സെന്റ് ജോസഫ്സ് പള്ളിയിലാണ് വിവാഹം.
ഫ്രാൻസിലെ ബോർദു സർവകലാശാലയിൽ ഫിസിക്സിൽ ഗവേഷണം നടത്തുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. 2019–ൽ ഭോപ്പാലിലെ ഐസറിൽ നിന്നു ഫിസിക്സിൽ എംഎസ് നേടിയാണ് മനീഷ സ്കോളർഷിപ്പോടെ സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനം നേടിയത്.
ജെറമിയും ആ ബാച്ചിൽ മനീഷയ്ക്കൊപ്പമുണ്ടായിരുന്നു. പിഎച്ച്ഡി ഗവേഷണത്തിന് ഇരുവരും ഒരേ വിഷയമായിരുന്നു തിരഞ്ഞെടുത്തത്.
2022 മാർച്ചിൽ മനീഷയും ഡിസംബറിൽ ജെറമിയും പിഎച്ച്ഡി പൂർത്തിയാക്കി.
തുടർന്നു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപിനു മനീഷ ഫ്രാൻസിൽ തന്നെയുള്ള ഗ്രെനോബിൾ സർവകലാശാലയിലും ജെറമി ജർമനിയിലെ സർവകലാശാലയിലേക്കും പോയി. അതതു സർവകലാശാലകളിൽ ഫെലോഷിപ് തുടരുന്നതിനിടെയാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്.
മേഘ്നയാണ് മനീഷയുടെ സഹോദരി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]