
വൈക്കം ∙ നഗരസഭാ പത്താം വാർഡിലെ അണിമംഗലത്ത് റോഡിൽ കഴിഞ്ഞദിവസം ചത്ത തെരുവുനായയ്ക്കു പ്രാഥമിക പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണു പേവിഷബാധ സ്ഥിരീകരിച്ചത്.പേവിഷബാധ കണ്ടെത്തിയതോടെ ഇന്നലെ രാവിലെ 6 മുതൽ നഗരത്തിലെ കവിയിൽ മഠം റോഡ്, മുരിയൻകുളങ്ങര, ആറാട്ടുകുളം, അമലാപുരി, കോപ്പറമ്പ്, ചാലപ്പറമ്പ്, ചുടുകാട്, പൂത്തറേഴത്ത് റോഡ്, പുളിക്കാഴത്ത് റോഡ്, മുരിയൻകുളങ്ങര, ഫയർസ്റ്റേഷൻ ഭാഗം തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന 50 നായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ് നൽകി.
നായ്ക്കളെ കടിച്ചു
നായ പ്രദേശത്തെ മറ്റു ഒട്ടേറെ നായ്ക്കളെ കടിച്ചതും നാട്ടുകാരെ ആശങ്കയിലാക്കി. പേവിഷബാധ ഉണ്ടായിരുന്ന തെരുവുനായ, കവിയിൽ മഠം റോഡിൽ അണിമംഗലം ഭാഗത്തു പ്രസവിച്ചു കിടക്കുമ്പോഴാണു മറ്റു നായ്ക്കളെ കടിച്ചത്.തുടർന്ന് നഗരസഭാ ജീവനക്കാർ ചത്ത നായയെ പരിശോധനയ്ക്കായി തിരുവല്ലയിലെ ലാബിൽ വ്യാഴാഴ്ച എത്തിക്കുകയായിരുന്നു. നായ്ക്കളെ പിടികൂടാൻ പരിശീലനം ലഭിച്ച അനീഷ്, നഗരസഭാ കൗൺസിലർ എസ്.ഹരിദാസൻ നായർ, ക്ലീൻ സിറ്റി മാനേജർ വൈ.ജെ.സുനിമോൾ, എച്ച്ഐ പി.ഷിബു, ജെഎച്ച്ഐ കെ.ജി.സീമ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് നായ്ക്കൾക്കു
പ്രതിരോധ കുത്തിവയ്പ്
നൽകിയത്.
ഇന്ന് രാവിലെ വീണ്ടും കുത്തിവയ്പ് ആരംഭിക്കുമെന്ന് നഗരസഭാധ്യക്ഷ പ്രീത രാജേഷ് പറഞ്ഞു. നായ്ക്കളെ പരിപാലിച്ച 3 പേരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പ് നൽകി.താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]