
തിരുവാർപ്പ് ∙ പഞ്ചായത്ത് ഓഫിസിനു സമീപം കാൽനടക്കാർക്ക് അപകടക്കെണിയായി പാലം. പഞ്ചായത്ത് പാലം എന്ന് നാട്ടുകാർ പേരിട്ടിരിക്കുന്ന പാലം ഇരുമ്പ് തകിട് നിരത്തിയാണു നിർമിച്ചിരിക്കുന്നത്.
കാലപ്പഴക്കം ചെന്നതോടെ ഇരുമ്പ് തേഞ്ഞു മിനുസപ്പെട്ടു. മഴക്കാലത്ത് കാൽനടക്കാർ തെന്നി വീഴുന്നതു പതിവായി.
സ്കൂൾ കുട്ടികളും പ്രായമായവരും അടക്കം സഞ്ചരിക്കുന്ന പാലം അപകടക്കെണിയായത് നാട്ടുകാർ പഞ്ചായത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണു പരാതി.പാലത്തിൽ നിന്ന് തെന്നി വീഴുന്നവർ തോട്ടിലേക്കു വീഴാനും സാധ്യതയേറെയാണ്. കുട്ടികൾ തെന്നി വെള്ളത്തിൽ വീണേക്കുമെന്ന് ഭയപ്പെട്ടു വീട്ടുകാർ അവരെ പാലം കടത്തി വിടുകയാണ്.
പഞ്ചായത്തിന്റെ തെക്കൻ മേഖലയിലേക്കു പോകുന്നതിനു വേണ്ടിയാണു പാലം പണിതത്. പാലം ഇപ്പോൾ നാട്ടുകാർക്കു ഭീഷണിയായി മാറിയിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]