
ചെറുതാഴം-കുറ്റൂർ റോഡിൽ ഗതാഗതനിരോധനം:
ചെറുതാഴം-കുറ്റൂർ റോഡിൽ കലുങ്ക് പണി നടക്കുന്നതിനാൽ 12 മുതൽ സെപ്റ്റംബർ 11 വരെ ഇതുവഴി ഗതാഗതം നിരോധിച്ചതായി പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
പിലാത്തറയിൽനിന്നു പഴയങ്ങാടി ഭാഗത്തേക്കു പോകുന്നതും തിരിച്ചു വരുന്നതുമായ വാഹനങ്ങൾ പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് ഉപയോഗപ്പെടുത്തണം.
ഹെൽത്ത് വർക്കർ നിയമനം
കണ്ണാടിപ്പറമ്പ് ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിലേക്ക് കരാർ നിയമനം നടത്തുന്നു.
40 വയസ്സിൽ താഴെയുള്ള ജിഎൻഎം, ബിഎസ്സി നഴ്സിങ് യോഗ്യതയുള്ളവർ 16ന് രാവിലെ 11ന് ഡിസ്പെൻസറിയിൽ അഭിമുഖം. 9495175257.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തളിപ്പറമ്പ് ടിടികെ ദേവസ്വം പാരമ്പര്യ ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
malabardevaswom.kerala.gov.in
അധ്യാപക ഒഴിവ്
കണ്ണൂർ ഗവ. ടൗൺ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ മാത്തമാറ്റിക്സ് അധ്യാപകനെ നിയമിക്കുന്നു.
11ന് രാവിലെ 11ന് ഹയർസെക്കൻഡറി വിഭാഗം ഓഫിസിൽ അഭിമുഖം. വേങ്ങാട് ∙ ഇ.കെ.നായനാർ സ്മാരക ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 11ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ. മമ്പറം ∙ മമ്പറം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ ഇംഗ്ലിഷ്, ജൂനിയർ മലയാളം, ജൂനിയർ മാത്തമാറ്റിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, കൊമേഴ്സ് വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു.
കൂടിക്കാഴ്ച 23ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ. പാട്യം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 11ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ. ചെറുവാഞ്ചേരി ∙ പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (ജൂനിയർ), കൊമേഴ്സ് (ജൂനിയർ), സുവോളജി (ജൂനിയർ) ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തും. കൂടിക്കാഴ്ച 22ന് രാവിലെ 11ന്.
തലശ്ശേരി ∙ സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗത്തിൽ സുവോളജി, ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലിഷ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. 23ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും.
മുച്ചക്ര സ്കൂട്ടർ വിതരണം
കണ്ണൂർ∙ ജില്ലാപഞ്ചായത്ത് പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടറുകൾ വിതരണം ചെയ്യുന്നു.
അതത് ഗ്രാമപ്പഞ്ചായത്തുകളിൽ അപേക്ഷ നൽകണം. 8281999015 .
സ്പോട്ട് അഡ്മിഷൻ 11 ന്
മട്ടന്നൂർ ∙ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ ബിരുദ തലത്തിൽ കെമിസ്ട്രി, പ്ലാന്റ് സയൻസ്, ഗണിതം, ഫിസിക്സ് വിഷയങ്ങൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് 11 ന് 10.30 ന് സ്പോട്ട് അഡ്മിഷൻ നടത്തും.
പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ ഇതു വരെ അപേക്ഷ നൽകാത്തവർക്കും പങ്കെടുക്കാം. ഫോൺ: 94950 77356
ഇന്റർവ്യൂ 12ന്
മട്ടന്നൂർ∙ ചാവശ്ശേരി ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് അറബിക് ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്. ഇൻറർവ്യൂ 12ന് ചൊവ്വാഴ്ച്ച 10.30 ന് സ്കൂൾ ഓഫിസിൽ നടത്തും.
വിജയോത്സവം ഇന്ന്
ഇരിട്ടി ∙ കേരളത്തിലെ സർക്കാർ അംഗീകൃത സ്കൂളുകളുടെ കൂട്ടായ്മയായ കേരള സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ (കെആർഎസ്എംഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ എസ്എസ്എൽസിക്ക് 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കും എൽഎസ്എസ് – യുഎസ്എസ് വിജയികൾക്കും നൽകുന്ന അനുമോദനം ഇന്ന് 10 ന് ഇരിട്ടി സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലിഷ് സ്കൂളിൽ പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി ഉദ്ഘാടനം ചെയ്യും.
ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.കെ.സത്യൻ സമ്മാനദാനം നടത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]