
ഡിപ്ലോമ കോഴ്സ്
കുഴൽമന്ദം ∙ ഗവ. മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ 12 വരെ നടക്കും.
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് polyadmission.org എന്ന വെബ്സൈറ്റ് വഴിയോ കോളജിൽ നേരിട്ടെത്തിയോ അപേക്ഷിക്കാം. ഫോൺ: 8547005086.
സീറ്റ് ഒഴിവ്
പാലക്കാട് ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന കൊടുവായൂർ സിസിഎസ്ഐടിയിൽ എംസിഎ കോഴ്സിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്.
സംവരണ വിഭാഗക്കാർക്കു പൂർണമായും ഫീസിളവ് ഉണ്ടായിരിക്കും. ഫോൺ: 9946205735.
പ്രവേശന കൗൺസലിങ്
നെന്മാറ ∙ ഗവ.
ഐടിഐ മെട്രിക് ട്രേഡിലേക്കുള്ള പ്രവേശന കൗൺസലിങ് 11നു രാവിലെ 9.30നു നടക്കും. ഇൻഡക്സ് മാർക്ക് 105 വരെയുള്ള എൽസി വിഭാഗം ആൺകുട്ടികൾക്കും 205 വരെയുള്ള എല്ലാ വിഭാഗം ആൺകുട്ടികൾക്കും പങ്കെടുക്കാം.
ഫോൺ: 9847999266.
അധ്യാപക ഒഴിവ്
വടക്കഞ്ചേരി ∙ കിഴക്കഞ്ചേരി ഗവ.ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇക്കണോമിക്സ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ 11നു രാവിലെ 10ന് സ്കൂൾ ഓഫിസിൽ അസ്സൽ രേഖകളുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വടക്കഞ്ചേരി ∙ കല്ലിങ്കൽപ്പാടം ഗവ.ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബോട്ടണി എച്ച്എസ്എസ്ടി (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവുണ്ട്. 21നു രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച.
കൂറ്റനാട് ∙ നാഗലശ്ശേരി ഐടിഐയിൽ വിവിധ ട്രേഡുകളിൽ വനിതാ സംവരണ വിഭാഗത്തിൽ അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ടെക്നോളജി ട്രേഡ്, കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡി സൈനിങ്, അഡിറ്റീവ് മാനുഫാക്ചറിങ് ടെക്നിഷ്യൻ എന്നിവയാണ് കോഴ്സുകൾ.
അപേക്ഷകർ നേരിട്ട് ഹാജരായി അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷാ ഫീസ് 100 രൂപ.
അവസാന തീയതി 19 ആണ്. ഫോൺ: 9526326361, 9746715651.
ഷൊർണൂർ ∙ ഗണേഷ്ഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി.
(ജൂനിയർ) കംപ്യൂട്ടർ സയൻസ്, (ജൂനിയർ) ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ദിവസവേതനം അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ 12 ന് ചൊവ്വാഴ്ച രാവിലെ 10 ന് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ് അഗളി ∙ പുതൂർ ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബോട്ടണി ജൂനിയർ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 14ന് രാവിലെ 10.30ന്.
മെഗാ മെഡിക്കൽ ക്യാംപ് നാളെ
അഗളി ∙ പഞ്ചായത്തും മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ആശുപത്രിയും കൈരളി അഗ്രികൾചർ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുമായി ചേർന്ന് നാളെ അഗളി ജിവിഎച്ച്എസ് സ്കൂളിൽ മെഡിക്കൽ ക്യാംപ് നടത്തും. രാവിലെ 9 മുതൽ ഒന്നു വരെയാണ് ക്യാംപ്.
നേത്രരോഗം, ഹൃദ്രോഗം, സർജറി, ഇഎൻടി വിദഗ്ധരുടെയും ശ്രവണ വിദഗ്ധന്റെയും സേവനങ്ങൾ ലഭിക്കും. ഇസിജി, ഇക്കോ ഉൾപ്പെടെ ലാബ് സേവനങ്ങളും ലഭിക്കും.
9847415522.
ഡിഗ്രി, പിജി സ്പോട്ട് അഡ്മിഷൻ 11 മുതൽ
ചെർപ്പുളശ്ശേരി ∙ കാറൽമണ്ണ സിസിഎ്സ്ടി കോളജിൽ ബിസിഎ, ബിബിഎ, ബികോം ഫിനാൻസ്, ബികോം സിഎ, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിഎസ്സി സൈക്കോളജി, ബിഎ ഇംഗ്ലിഷ്, എംകോം ഫിനാൻസ് എന്നീ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 11 മുതൽ 16 വരെ നടക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അനുബന്ധരേഖകളുമായി രക്ഷിതാക്കൾക്കൊപ്പം എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ: 8606151387.
ബിരുദ കോഴ്സ്: സീറ്റ് ഒഴിവ്
തൃത്താല ∙ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎസ്സി ഗണിതം, ബിഎ ഇംഗ്ലിഷ്, ബികോം ഫിനാൻസ് എന്നീ കോഴ്സുകളിൽ സ്പോർട്സ് ക്വോട്ട വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്.
താൽപര്യമുള്ള വിദ്യാർഥികൾ 12ന് 4 മണിക്ക് മുൻപായി കോളജ് ഓഫിസിൽ അപേക്ഷ നൽകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]