
സൗജന്യ മെഡിക്കൽ ക്യാംപ് :
എരുമപ്പെട്ടി∙ ജനശ്രീ മിഷൻ എരുമപ്പെട്ടി മണ്ഡലം സഭയുടെയും കുന്നംകുളം ദയ റോയൽ ആശുപത്രിയുടെയും നേതൃത്വത്തിൽ 10ന് രാവിലെ 9 മുതൽ എരുമപ്പെട്ടി പ്രസിഡൻസി ഡിഗ്രി ക്യാംപസിൽ ഗൈനക്കോളജി, ജനറൽ സർജറി, ഇഎൻടി എന്നീ വിഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുമെന്ന് കോഓർഡിനേറ്റർ എ.യു.മനാഫ് അറിയിച്ചു. ഫോൺ: 9446725317.
സ്പോട് അഡ്മിഷൻ
വരവൂർ∙ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വരവൂർ ഐടിഐയിൽ എൻസിവിടി അംഗീകാരമുള്ള ഡ്രൈവർ കം മെക്കാനിക് (6 മാസം) ട്രേഡിൽ പട്ടിക ജാതി – പട്ടിക വർഗ വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 11 രാവിലെ 10.30ന് ഐടിഐ ഓഫിസിൽ നടക്കും.
അപേക്ഷകന് 18 വയസ്സ് പൂർത്തിയായിരിക്കണം. താൽപര്യമുള്ളവർ രക്ഷിതാക്കൾക്കൊപ്പം എത്തണം.
ഫോൺ: 7012041004.
അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട∙ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 25ന് 2ന് നടക്കും.
കൊടുങ്ങല്ലൂർ ∙ ടെക്നിക്കൽ ഹൈസ്കൂളിന്റെ നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട ജിഐഎഫ്ഡിയിൽ ഇംഗ്ലിഷ് വർക്ക് പ്ലേസ് സ്കിൽ അധ്യാപിക, ഇൻസ്ട്രക്ടർ അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 14 ന് 10.30 ന് ടെക്നിക്കൽ ഹൈസ്കൂളിൽ. ചാലക്കുടി ∙ ഗവ.
മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച 26നു 2മണിക്ക്.
പുത്തൻചിറ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് ജൂനിയർ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 27നു 10ന്. മായന്നൂർ ∙ ഗവ യുപി സ്കൂളിൽ യുപിഎസ്എ തസ്തികയിൽ ഒഴിവ്.
കൂടിക്കാഴ്ച 13നു 10.30ന്. 8086303836.
വടക്കേകാട് ∙ കൊച്ചന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച തിങ്കൾ 10 ന്.
സ്പോട്ട് അഡ്മിഷൻ
കൊരട്ടി ∙ ഗവ. പോളിടെക്നിക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ, പോളിമർ, ടെക്സ്റ്റൈൽ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 12ന് 9 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.
ഫോൺ: 8593920277, 98953 55123.വെബ്സൈറ്റ്: www.polyadmission.org/letmig.
സീറ്റ് ഒഴിവ്
എറിയാട് ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബികോം ഹോണേഴ്സ്, ബിസിഎ ഹോണേഴ്സ് എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ കോളജ് ഓഫിസുമായി ബന്ധപ്പെടണം.
04802816270, 85470 05078. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]