
പെരുമ്പെട്ടി ∙ പത്തനംതിട്ട – കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് മണിമലയാറിന്റെ കുറുകെ നിർമിക്കാൻ പദ്ധതിയിട്ടിരുന്ന പുത്തൂർപടി – ഇളമനപ്പടി പാലത്തിന്റെ പ്രാരംഭ നടപടികളിൽ മാത്രമൊതുങ്ങി. ഇരുജില്ലകളിലെ കോട്ടാങ്ങൽ – വെള്ളാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിനായി 2023ൽ ആറ്റിലും ഇരുകരകളിലായും പൈലിങ് നടത്തി പാറയുടെ സാന്നിധ്യം കണ്ടെത്താനുള്ള തുരക്കുന്ന ജോലികൾ നടന്നിരുന്നു.
സംസ്ഥാന ഗ്രാമവികസന വകുപ്പാണ് 8 കോടി രൂപ ചെലവിൽ പാലം നിർമിക്കുന്നതിനു പദ്ധതിയിട്ടത്.102 മീറ്റർ നീളവും 8.4 മീറ്റർ വീതിയുമുള്ള പാലത്തിന് 8 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതിൽ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കുമെന്നായിരുന്നു പ്രഖ്യാപനം. പാലത്തിന്റെ മണ്ണ് പരിശോധനയും സാധ്യതാ പഠനവും കേരള സ്റ്റേറ്റ് റൂറൽ ഡവലപ്മെന്റ് ഏജൻസിയാണു നടത്തിയത്.മൂന്ന് വർഷം പിന്നിട്ടിട്ടും പിന്നീട് ഇതുവരെ യാതൊന്നും നടന്നിട്ടില്ലെന്നാണു നാട്ടുകാരുടെ ആരോപണം.മണിമലയാറ്റിൽ പുത്തൂർപ്പടിക്കു താഴെയുള്ള നൂലുവേലിക്കടവ് തൂക്കുപാലം പ്രളയത്തിൽ തകർന്നപ്പോൾ 500 മീറ്റർ മാത്രം ദൂരത്തിൽ ഇവിടെ പുതിയപാലം വരുമെന്ന നാട്ടുകാരുടെ പ്രതീക്ഷയാണ് ഇപ്പോഴും അനന്തമായി നീളുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]