
പത്തനംതിട്ട ∙ കെഎസ്ആർടിസി സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ഇനി ശീതീകരിച്ച മുറിയിൽ വിശ്രമിക്കാം.
ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. കെഎസ്ആർടിസിയുടെയും വിവോ കമ്പനിയുടെയും സംയുക്ത സംരംഭമായാണ് എസി വിശ്രമകേന്ദ്രത്തിന്റെ നിർമാണം തുടങ്ങിയത്.
സ്റ്റേഷൻ മാസ്റ്റർ ഓഫിസിനു സമീപത്താണ് ഇത് പണിയുന്നത്. വനിതാ യാത്രക്കാർക്കും കുടുംബമായി എത്തുന്നവർക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.
തിരുവനന്തപുരത്ത് വിവോ കമ്പനിയുടെ സഹകരണത്തോടെ സംസ്ഥാനത്തെ ആദ്യത്തെ എസി വിശ്രമ കേന്ദ്രം തുറന്നത് വലിയ വിജയമായി.
അതിന്റെ തുടർച്ചയായിട്ടാണ് ഇവിടെയും നിർമിക്കുന്നത്. ശബരിമല സ്പെഷൽ സർവീസിന്റെ ഹബ്ബാണ് പത്തനംതിട്ട
ഡിപ്പോ. ഇതുകൂടി കണക്കിലെടുത്താണ് ഇവിടെ എസി മുറി നിർമിക്കുന്നത്.
വേഗം പണി പൂർത്തിയാക്കി ഓണസമ്മാനമായി ഉദ്ഘാടനം നടത്താനാണ് ആലോചന.
കോടികൾ മുടക്കി ബസ് ടെർമിനൽ നിർമിച്ചെങ്കിലും യാത്രക്കാർക്ക് ബസ് കാത്തിരിക്കാൻ സ്ഥലമില്ലാത്തതാണ് ഇവിടത്തെ വലിയ പ്രശ്നം. ആകെയുള്ളത് 3 ബെഞ്ചാണ്.
സ്പോൺസർമാരെ കണ്ടെത്തി കൂടുതൽ ബെഞ്ചുകൾ നിർമിക്കുമെന്ന് അധികൃതർ പറയാറുണ്ടെങ്കിലും ഇതുവരെയും ആയിട്ടില്ല. മഴ പെയ്യുമ്പോൾ വെള്ളം അടിച്ചു കയറി യാത്രക്കാർ നനയുന്നു.
അതിനും പരിഹാരമായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]