
ശാസ്താംകോട്ട ∙ റോഡരികിൽ യാത്രക്കാർക്കു ഭീഷണിയായ മരം മുറിക്കാൻ വൈദ്യുത ലൈൻ അഴിച്ചു നൽകാനും പട്ടികജാതി കുടുംബത്തിനു വീടിന്റെ മേൽക്കൂരയിൽ തൊട്ടുനിൽക്കുന്ന വൈദ്യുതി ലൈൻ മാറ്റാനും പരാതിയുമായി പിന്നാലെ നടന്നിട്ടും കെഎസ്ഇബി തിരിഞ്ഞു നോക്കുന്നില്ല.
കാരാളിമുക്ക് – കടപുഴ പ്രധാന പാതയിൽ കാരാളിമുക്ക് റെയിൽവേ മേൽപാലത്തിനു സമീപം റോഡരികിലുള്ള പാലമരം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുമ്പോൾ പ്രദേശവാസികൾ ആശങ്കയിലാകും.
മരം മുറിച്ചുനീക്കാൻ പടിഞ്ഞാറേകല്ലട പഞ്ചായത്ത് തീരുമാനിച്ചു തുക അനുവദിച്ചു.
തൊഴിലാളികളെയും ഏർപ്പാടാക്കി.
മരത്തിനോടു ചേർന്നുള്ള വൈദ്യുത ലൈനുകൾ അഴിച്ചു നൽകാൻ കെഎസ്ഇബി ശാസ്താംകോട്ട സെക്ഷൻ ഓഫിസിൽ പഞ്ചായത്ത് കത്തു നൽകി.
എന്നാൽ, രാവിലെ സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർ വൈദ്യുത ബന്ധം വിഛേദിച്ച ശേഷം മടങ്ങി. ഉച്ച വരെ തൊഴിലാളികളും വാർഡംഗവും കാത്തിരുന്നിട്ടും ലൈൻ അഴിച്ചു നൽകിയില്ല.
ജനപ്രതിനിധികളും പൊതുപ്രവർത്തകരും ആവർത്തിച്ചു ബന്ധപ്പെട്ടെങ്കിലും ലൈൻ അഴിച്ചു മാറ്റാൻ ആവശ്യമായ വിദഗ്ധ ജീവനക്കാർ ഇല്ലെന്ന മറുപടിയാണു കെഎസ്ഇബി നൽകിയത്. പകൽ മുഴുവനും മേഖലയിലെ വൈദ്യുതിയും ഇല്ലാതാക്കി.
കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ നിലപാടിനെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചു. സമീപത്തെ സ്കൂളിൽ വൈദ്യുതി ലൈനിൽ നിന്നു വിദ്യാർഥി ഷോക്കേറ്റ് മരിച്ചത് അടുത്തിടെ ആണ്.
ശൂരനാട് ∙ വീടിന്റെ മേൽക്കൂരയിൽ തൊട്ടുനിൽക്കുന്ന വൈദ്യുത ലൈൻ സുരക്ഷിതമായ അകലത്തിൽ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി കുടുംബം പലതവണ പരാതി നൽകിയിട്ടും കെഎസ്ഇബി അവഗണിക്കുന്നു.
ശൂരനാട് വടക്ക് പടിഞ്ഞാറ്റംകിഴക്ക് രഘു വിലാസത്തിൽ പൊന്നമ്മയുടെ കുടുംബമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ദുരിതത്തിലായത്. കോരിച്ചൊരിയുന്ന മഴയിൽ നനഞ്ഞ ഭിത്തിയിൽ മുട്ടി നിൽക്കുന്ന വൈദ്യുതി ലൈനിൽ നിന്നു ഷോക്കേൽക്കുമോ എന്ന ആശങ്കയിലാണു കുടുംബം.
ടെറസിൽ കയറിയാൽ ലൈൻ തട്ടുമെന്ന പേടിയുമുണ്ട്.
വയോധികയായ പൊന്നമ്മയും മകനുമാണു വീട്ടിൽ താമസിക്കുന്നത്. കെഎസ്ഇബി ശൂരനാട് സെക്ഷൻ ഓഫിസിൽ നിന്നു കേവലം 200 മീറ്റർ മാത്രമാണ് ഈ വീട്ടിലേക്കുള്ള അകലം.
3 മാസം ഓഫിസിൽ കയറിയിറങ്ങിയെങ്കിലും ഉദ്യോഗസ്ഥർ ഇതുവരെ ‘കനിഞ്ഞിട്ടില്ല’. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]