
പഞ്ചായത്ത് ഓഫിസ് ഇന്നും നാളെയും പ്രവർത്തിക്കും
മാന്നാർ ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കുന്നതിനു അവധി ദിവസങ്ങളായ ഇന്നും നാളെയും പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുളിങ്കുന്ന് എൻജിനീയറിങ് കോളജിൽ സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള പുളിങ്കുന്ന് എൻജിനീയറിങ് കോളജിലെ മൂന്നാം സെമസ്റ്റർ ബിടെക് (ലാറ്ററൽ എൻട്രി) സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബ്രാഞ്ചുകളിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ 12ന് രാവിലെ 9.30ന് നടത്തും.
ഫോൺ: 9447706426, 9496721408, 04772707500
പുരസ്കാര സമർപ്പണം മാറ്റി
തഴക്കര ∙ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നാളെ നടത്താനിരുന്ന പഞ്ചാമൃതം പുരസ്കാര സമർപ്പണ സമ്മേളനം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ അസൗകര്യം മൂലം മാറ്റിവച്ചു.
എസി റോഡിൽ ഗതാഗത നിരോധനം
കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പുതുതായി നിർമിക്കുന്ന പള്ളാത്തുരുത്തി പാലം ആർച്ചിന്റെ രണ്ടാംഘട്ട കോൺക്രീറ്റിങ് നടക്കുന്നതിനാൽ ഇന്നു രാവിലെ 10 മുതൽ നാളെ രാവിലെ 6 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
നിർമാണം നടക്കുന്ന സമയത്തു ചങ്ങനാശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പൂപ്പള്ളി ജംക്ഷൻ–ചമ്പക്കുളം– വൈശ്യംഭാഗം –എസ്എൻ കവല വഴി ആലപ്പുഴയ്ക്കും ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ എസ്എൻ കവല– വൈശ്യംഭാഗം– ചമ്പക്കുളം–പൂപ്പള്ളി വഴിയോ അമ്പലപ്പുഴ–തിരുവല്ല റോഡ് വഴിയോ തിരിഞ്ഞു പോകണം. തൃപ്പക്കുടം റെയിൽവേ ലവൽക്രോസ് അടയ്ക്കും
ഹരിപ്പാട് ∙ തൃപ്പക്കുടത്ത് റെയിൽവേ മേൽപാല നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഗതാഗത ക്രമീകരണം നടപ്പിലാക്കുന്നു.
എടത്വ ഹരിപ്പാട് സംസ്ഥാന പാതയിലെ തൃപ്പക്കുടം റെയിൽവേ ലവൽ ക്രോസിലാണ് മേൽപാലം നിർമിക്കുന്നത്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 10 മുതൽ ഗേറ്റ് അടച്ചിടും.
എടത്വയിൽ നിന്നു ഹരിപ്പാടിനു പോകുന്ന വാഹനങ്ങൾ വെള്ളംകുളങ്ങര പെട്രോൾ പമ്പിന് മുൻപിൽ നിന്നു വാത്തുക്കുളങ്ങര വഴി പള്ളിപ്പാട് ഗേറ്റിന് കിഴക്ക് എത്തി എഴിക്കകത്ത് ജംക്ഷൻ വഴി ടൗണിലേക്ക് പ്രവേശിക്കണം. ഹരിപ്പാട് ടൗണിൽ നിന്നു എടത്വ ഭാഗത്തേക്കുള്ള വാഹനങ്ങൾ ടൗൺ ഹാൾ ജംക്ഷനിൽ നിന്നു സുബ്രഹ്മണ്യ ക്ഷേത്രം വഴി ആയാപറമ്പ് റെയിൽവേ ഗേറ്റ് കടന്ന് അമ്പലം ജംക്ഷനിൽ എത്തി എടത്വ റോഡിൽ പ്രവേശിക്കണം. മേൽപാലത്തിനു വേണ്ടി സ്ഥലം പൂർണമായി ഏറ്റെടുത്ത് കഴിഞ്ഞതിനാൽ ഗേറ്റ് അടച്ചാൽ ഉടൻ നിർമാണം ആരംഭിക്കുമെന്നു കെ റെയിൽ വിഭാഗം അറിയിച്ചു.
ഉജ്വല ബാല്യം പുരസ്കാരം : അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ∙ വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്വല ബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫോം www.wcd.kerala.gov.in വെബ് സൈറ്റിലും ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലും ലഭിക്കും. അവസാന തീയതി 30.
0477 2241644. മേട്രൻ കം റസിഡന്റ് ട്യൂട്ടർ നിയമനം
ആലപ്പുഴ∙ കലവൂർ, അമ്പലപ്പുഴ, പുലിയൂർ, കരിമുളയ്ക്കൽ എന്നിവിടങ്ങളിലെ പ്രീമെട്രിക് ഹോസ്റ്റലുകളിലും (പെൺ) പുന്നപ്രയിലെ ഡോ.
അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലും മേട്രൻ കം റസിഡന്റ് ട്യൂട്ടർമാരുടെ താൽക്കാലിക നിയമനം നടത്തുന്നു.
ബിഎഡ് യോഗ്യതയുള്ള പട്ടികജാതി വനിതകൾക്കാണ് അവസരം. അവസാന തീയതി 14.
0477 2252548. ഫുൾ ടൈം മീനിയൽ ഒഴിവ്
ആലപ്പുഴ∙ ഗവ.
പിപിടിടിഐ ആൻഡ് നഴ്സറി സ്കൂളിൽ ഫുൾ ടൈം മീനിയൽ ഒഴിവ്. (എഫ്ടിഎം) തസ്തികയിൽ താൽക്കാലിക നിയമനത്തിനു യോഗ്യരായവർ 12ന് ഉച്ചയ്ക്ക് 2.30ന് അസ്സൽ രേഖകളുമായി കാര്യാലയത്തിൽ എത്തണം.
ഫോൺ: 8921048728.
സ്പോട്ട്അഡ്മിഷൻ
ആലപ്പുഴ ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള പുളിങ്കുന്ന് എൻജിനീയറിങ് കോളജിലെ മൂന്നാം സെമസ്റ്റർ ബിടെക് (ലാറ്ററൽ എൻട്രി) സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബ്രാഞ്ചുകളിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ 12ന് രാവിലെ 9.30ന് നടത്തും. ഫോൺ: 9447706426, 9496721408, 04772707500
ആരോഗ്യ മന്ദിർ ഉദ്ഘാടനം ഇന്ന്
ആര്യാട്∙ പഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിർ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും.
പി.പി.ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും. ത്രികാല പൂജ നാളെ
പള്ളിപ്പുറം ∙ ചാണിയിൽ ധർമശാസ്താ– ഭദ്രകാളി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമവും ത്രികാല പൂജയും നാളെ നടക്കും.
കട്ടിളവയ്പ് 17ന്
തൃച്ചാറ്റുകുളം ∙ ചിലമ്പശേരി ധർമദൈവ ക്ഷേത്രത്തിൽ പുതിയതായി നിർമിക്കുന്ന ക്ഷേത്രങ്ങളുടെ കട്ടിളവയ്പ് 17ന് 12.5നും 12.25നും മധ്യേ നടക്കും. വൈക്കം പുഷ്പദാസ് തന്ത്രി കാർമികത്വം വഹിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]