
ആറ്റുതീരത്ത് ശാന്തമായി ഇരിക്കാം.. വെറുതെ നടക്കാം, റീൽസ് എടുക്കാം..
രാവിലെയും വൈകിട്ടും നല്ലനടപ്പുമാകാം. ഇതിനെല്ലാം ഒരു നല്ല ഓപ്ഷൻ.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കരിമ്പുകയം. ശുദ്ധവായു ശ്വസിച്ച് സ്വച്ഛമായ മണിമലയാർ കണ്ട് പ്രകൃതിയെ അറിഞ്ഞു സമയം ചെലവിടാം.
കാഴ്ചകൾ
കരിമ്പുകയം പാലത്തിനു സമീപം മണിമലയാറിന്റെ തീരത്ത് 300 മീറ്റർ വോക് വേയുണ്ട്.
ഇരിക്കാൻ ബെഞ്ചുകളുണ്ട്. അപകടമില്ലാതെ നിൽക്കാൻ സുരക്ഷാവേലിയുമുണ്ട്.
കരിമ്പുകയം പാലത്തിനു മുകൾവശം ആഴമുള്ള പ്രദേശമാണ്. ഇവിടെ ശുദ്ധജലപദ്ധതിക്കായി വെള്ളം ശേഖരിക്കാൻ സംഭരണിയുമുണ്ട്. പാലത്തിനു താഴെ പ്രദേശത്താണു വോക് വേ.ഇവിടെ മണിമലയാറ്റിലേക്ക് ചിറ്റാർപുഴ ചേരുന്ന സ്ഥലമുണ്ട്.
നിറഞ്ഞ പച്ചപ്പും ഗ്രാമാന്തരീക്ഷവും ഫോട്ടോ ഷൂട്ടുകൾക്കു പറ്റിയ സ്ഥലമാക്കി പ്രദേശത്തെ മാറ്റുന്നു.മണിമലയാർ നേരെ ഒഴുകുന്നതും ചുറ്റുമുള്ള മരങ്ങളും പ്രദേശത്തെ ഫേവറിറ്റ് ആക്കുന്നു.
ഇതുവഴി
1. കോട്ടയത്തുനിന്ന് ദേശീയപാത 183 വഴി പൊൻകുന്നത്ത് എത്തി അവിടെനിന്ന് എരുമേലി റൂട്ടിലേക്കു തിരിയുക.
ഇതുവഴി എത്തുമ്പോൾ കല്ലറക്കാവ് ജംക്ഷനിൽനിന്ന് തിരിഞ്ഞ് ചേനപ്പാടി റോഡിലൂടെ കരിമ്പുകയത്ത് എത്താം– 40 കിലോമീറ്റർ (കോട്ടയത്ത് നിന്ന്) 2. കാഞ്ഞിരപ്പള്ളി ചേനപ്പാടി റോഡ് വഴി എത്താം.
കാഞ്ഞിരപ്പള്ളിയിൽനിന്ന് 5.5 കിലോമീറ്റർ.
ശ്രദ്ധിക്കാൻ
∙ 3 പഞ്ചായത്തുകൾക്ക് അടക്കം ശുദ്ധജലം വിതരണം ചെയ്യുന്നതു കരിമ്പുകയത്തുനിന്നാണ്. ഇവിടെ മാലിന്യം തള്ളരുത്.
∙ പാലത്തിനു മുകളിലുള്ള കയം ഭാഗത്ത് നല്ല ആഴമുണ്ട്. പാലത്തിനു താഴെ നല്ല ഒഴുക്കുണ്ട്.
ആറ്റിൽ ഇറങ്ങാതെ ഭംഗി ആസ്വദിക്കുന്നത് അഭികാമ്യം. ∙ മഴ, ഇടിമിന്നൽ മുന്നിയിപ്പുകൾ ശ്രദ്ധിക്കുക.
വെള്ളപ്പൊക്ക സാധ്യതകൾ നോക്കി സ്ഥലത്ത് എത്തുക. ∙ ആറ്റിൽ വെള്ളമുള്ളപ്പോഴാണു കാഴ്ചയ്ക്ക് കൂടുതൽ ഭംഗി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]