
മംഗലപുരം ∙ മുരുക്കുംപുഴ റെയിൽവെ ക്രോസിൽ അടച്ച ഗേറ്റ് തുറക്കാൻ കഴിയാതായതോടെ മണിക്കൂറുകളോളം ഇരു ഭാഗത്തേക്കുമുള്ള ഗതാഗതം നിലച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാം തവണയാണ് ഗേറ്റിന് തകരാറ് ഉണ്ടാകുന്നത്.
ഇന്നലെ രാവിലെ 9.30ന് ‘റോപ്പ്’ പൊട്ടിയതിനെ തുടർന്ന് അടഞ്ഞ ഗേറ്റ് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തകരാറ് പരിഹരിച്ച് തുറന്നത്്.മുരുക്കുംപുഴ കടവിൽ നിന്ന് ദേശീയപാത –66 മായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് റെയിൽവെ ക്രോസ്.
ഗേറ്റടഞ്ഞാൽ ഒരുഭാഗത്തുള്ള ജനം ഒറ്റപ്പെടും. സ്കൂൾബസുകളടക്കം പോകാനാകില്ല.
സ്വന്തം വാഹനങ്ങളുള്ളവർ വഴിയോരത്ത് നിർത്തി യാത്രക്കായി മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതായും പറയുന്നു. തീരദേശത്തുനിന്ന് മത്സ്യവുമായി കഠിനംകുളം കായൽ കടന്നെത്തുന്ന മത്സ്യവിൽപനക്കാർക്കും മുരുക്കുംപുഴ റെയിൽവെ ഗേറ്റ് ഭാഗ്യപരീക്ഷണമാണ്.
പ്രദേശവാസികൾ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന വില്ലേജ് ഓഫീസ്, മൃഗാശുപത്രി, സബ്റജിസ്ട്രാർ ഓഫിസ് , പോസ്റ്റോഫിസ് തുടങ്ങിയ പ്രധാന സർക്കാർ ഓഫീസുകളിലേക്ക് പോകേണ്ടതും റെയിൽവെ ക്രോസ് കടന്നാണ് .
വെട്ടുറോഡ്, കണിയാപുരം , ചിറയിൻകീഴ് റെയിൽവെ ക്രോസുകളിലെല്ലാം മേൽപാലത്തിന് ഫണ്ട് അനുവദിച്ചപ്പോഴും മുരുക്കുംപുഴയെ അവഗണിച്ചെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]