
തിരുവനന്തപുരം: ഡോക്ടർ ഹാരിസിനെതിരായ അന്വേഷണം നിർത്താൻ തീരുമാനം. കുടുക്കാൻ ശ്രമിച്ച് സ്വയം കുടുങ്ങി എന്നാണ് സർക്കാർ വിലയിരുത്തൽ.
ഉപകരണം കാണാതായതിലും കൂടുതൽ അന്വേഷണം ഉണ്ടാകില്ല. അസ്വാഭാവികമായി പെട്ടി കണ്ടതിലും സിസിടിവി ദൃശ്യത്തിലും പോലീസ് അന്വേഷണത്തിന് പോകില്ല.
ഡി എം ഇ റിപ്പോർട്ട് തിങ്കളാഴ്ച നൽകും. ആർക്കെതിരെയും നടപടിക്ക് ശുപാർശയുണ്ടാകില്ല.
മെഡിക്കൽ കോളേജിലെ വാർത്താ സമ്മേളനം തിരിച്ചടിയായി എന്നും വിലയിരുത്തലുണ്ട്. ഡോക്ടർ ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് കെജിഎംസിറ്റിഎയ്ക്ക് ഉറപ്പ് നൽകി ആരോഗ്യമന്ത്രി.
ആരോഗ്യമന്ത്രിയുമായി കെജിഎംസിറ്റിഎ ചർച്ച നടത്തും. ഉപകരണം കാണാതായതിൽ ഇനി അന്വേഷണത്തിന് പ്രസക്തി ഇല്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ഡോക്ടർ ഹാരിസ് അന്വേഷണ സമിതിക്ക് വിശദീകരണം എഴുതി നൽകും. മെഡി.
കോളേജ് ആശുപത്രികളിലെ ഡോക്ടർമാരുടെ സൗകര്യങ്ങളിൽ പഠനം വേണമെന്ന് കെജിഎംസിറ്റിഎ ആവശ്യപ്പെട്ടു. സർക്കാർ ഏജൻസിയെ കൊണ്ട് വിദഗ്ധ പഠനം നടത്തണം എന്ന് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]