
മകളുടെ 16-ാം ജന്മദിനത്തിൽ സെക്സ് ടോയ് സമ്മാനമായി നൽകാൻ ആഗ്രഹിച്ചിരുന്നതായി നടി ഗൗതമി കപൂറിന്റെ വെളിപ്പെടുത്തൽ. ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
തന്റെ മകളുടെ പതിനാറാം പിറന്നാളിന് ഒരു സെക്സ് ടോയ് സമ്മാനമായി നൽകുന്നതിനെക്കുറിച്ച് ഒരിക്കൽ ആലോചിച്ചിരുന്നതായി അവർ പറഞ്ഞു. ഗൗതമിയുടെ തുറന്ന് പറച്ചിൽ സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. കൗമാരക്കാരായ കുട്ടികളുമായി ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ പോലും മാതാപിതാക്കളും മടിക്കുന്ന ഒരു രാജ്യത്ത്, ഗൗതമിയുടെ തുറന്നുപറച്ചിൽ വേറിട്ടതാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ ചിലർ അതൃപ്തി പ്രകടിപ്പിച്ചു.
എന്റെ മകൾക്ക് 16 വയസ്സ് തികഞ്ഞപ്പോൾ, അവൾക്ക് ഒരു സെക്സ് ടോയ് അല്ലെങ്കിൽ വൈബ്രേറ്റർ സമ്മാനമായി നൽകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഞാൻ അവളോട് ചർച്ച ചെയ്തപ്പോൾ, ‘അമ്മേ, അമ്മക്ക് ഭ്രാന്താണോ എന്നാണ് അവൾ ചോദിച്ചതെന്നും മകൾ മറുപടി നൽകിയെന്ന് ഗൗതമി പറഞ്ഞു.
എത്ര അമ്മമാർ പോയി അവരുടെ പെൺമക്കളോട് ഇങ്ങനെ ചോദിക്കുമെന്ന് അന്വേഷിക്കാനും മകളോട് ആവശ്യപ്പെട്ടെന്നും അവർ പറഞ്ഞു. സ്വന്തം അനുഭവങ്ങളാണ് തന്റെ സമീപനത്തെ രൂപപ്പെടുത്തിയതെന്ന് നടി വിശദീകരിച്ചു.
എന്റെ അമ്മ എനിക്ക് നൽകാത്തത്, ഞാൻ എന്റെ മകളോട് ചെയ്യാൻ ആഗ്രഹിക്കുന്നു. അവൾ എല്ലാം അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഒരുപാട് സ്ത്രീകൾ ജീവിതത്തിലൂടെ കടന്നുപോകുന്നത് അതിന്റെ സുഖങ്ങൾ അനുഭവിക്കാതെയാണ്. ഇന്ന്, എന്റെ മകൾക്ക് 19 വയസ്സായി, എനിക്ക് ആ ചിന്ത ഉണ്ടായിരുന്നതിൽ അവൾ വിലമതിക്കുകയും എന്നെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും ഗൗതമി പറഞ്ഞു.
ഗൗതമിയുടെ അഭിപ്രായത്തിന് ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലർ തുറന്നുപറച്ചിലിനെ പ്രശംസിച്ചു.
എന്നാൽ, മറ്റു ചിലർ ഒരു കൗമാരക്കാരിക്ക് അത്തരമൊരു സമ്മാനം നൽകുന്നതിന്റെ ഔചിത്യത്തെ ചോദ്യം ചെയ്തു. Meet #GautamiKapoor, the sanskari wife of TV Actor Ram Kapoor.
She wants to give her 16-year-old daughter a vibrator. Seems she is not aware that, apart from morality, it’s even illegal as per law because the age of consent for girls in India is 18 pic.twitter.com/tv0E79Sj5B
— Mayank Burmee (@BurmeeM) August 8, 2025
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]