
ജറുസലം ∙
ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ 42 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. ഇതിൽ 12 പേർ ഇസ്രയേൽ കരാറുകാരായ ജിഎച്ച്എഫിന്റെ ഭക്ഷണകേന്ദ്രങ്ങളിലെ വെടിവയ്പുകളിലാണു കൊല്ലപ്പെട്ടത്.
ജിഎച്ച്എഫ് സഹായവിതരണമല്ല, കൂട്ടക്കൊലയ്ക്ക് കളമൊരുക്കുകയാണു ചെയ്യുന്നതെന്നു ഫ്രഞ്ച് വൈദ്യസഹായസംഘടനയായ ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (എംഎസ്എഫ്) കുറ്റപ്പെടുത്തി.
തെക്കൻഗാസയിലെ ജിഎച്ച്എഫിന്റെ രണ്ടു വിതരണകേന്ദ്രങ്ങൾക്കു സമീപമാണ് എംഎസ്എഫിന്റെ ആരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ജൂണിനും ജൂലൈയ്ക്കുമിടയിൽ വെടിവയ്പുകളിൽ പരുക്കേറ്റ 41 കുട്ടികൾ അടക്കം 1300 പേരെ ചികിത്സിച്ചതായി ഫ്രഞ്ച് സന്നദ്ധസംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]