
സ്വന്തം ലേഖകൻ
കാഴ്ചയും ശബ്ദവും നമ്മുടെ ഉള്ളിലെ ഭയത്തെ പുനഃസൃഷ്ടിക്കാന്‍ കഴിവുള്ളവയാണ്.സ്ഥിരം കാഴ്ചയില്‍ നിന്നും മാറി, അസാധാരണമായ ഒരു കാഴ്ച കാണുമ്ബോള്‍, പ്രത്യേകിച്ചും രാത്രിയില്‍, അത് നമ്മുടെ ഉള്ളിലെ ഭയത്തെ അധികരിക്കുന്നുണ്ടെങ്കില്‍ മനസിനെ അത്രമേല്‍ സ്വാധീനിക്കാന്‍ ആ കാഴ്ചയ്ക്കും ശബ്ദത്തിനും കഴിഞ്ഞുവെന്നത് തന്നെ കാരണം.പ്രേത സിനിമകള്‍ കണ്ടുകഴിഞ്ഞും അതിലെ ദൃശ്യങ്ങളും ശബ്ദങ്ങളും പലപ്പോഴും നമ്മളെ പിന്തുടരുന്നതായി തോന്നുന്നതും ഈ സ്വാധീനം കൊണ്ട് തന്നെ.ഇത്തരത്തില്‍ രാത്രി ഒരു പ്രേത സിനിമ കണ്ട ശേഷം ജനലിലൂടെ പുറത്തേക്ക് നോക്കുമ്ബോള്‍, നിലാവെളിച്ചത്തില്‍ ഒരു സ്ത്രീയുടെ നൈറ്റി ഒരു പ്രത്യേക സ്ഥലത്ത് വായുവില്‍ ഇളകിയാടുന്നത് കണ്ടാല്‍? ഒരു നിമിഷത്തേയ്ക്കെങ്കിലും നമ്മളൊന്ന് ഭയക്കാതിരിക്കില്ല.
സമാനമായ ഒരു അനുഭവം അനിരുദ്ധ ജോഷി എന്ന ട്വിറ്റര്‍ (X) ഉപയോക്താവ് പങ്കുവച്ചപ്പോള്‍ അത് സാമൂഹിക മാധ്യമങ്ങിളില്‍ വൈറലായി. തന്റെ ഫ്ലാറ്റിന് എതിര്‍വശത്തുള്ള മറ്റൊരു ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലുള്ള കാഴ്ചയായിരുന്നു അനിരുദ്ധ ജോഷി പങ്കുവച്ചത്. വീഡിയോയ്ക്കൊപ്പം ഒരു സ്ത്രീയുടെ ശബ്ദവും കേള്‍ക്കാം. അവരുടെ രാത്രിയിലെ അനുഭവ വിവരം കൂടിയായതോടെ വളരെ പെട്ടെന്ന് തന്നെ വീഡിയോ ട്വിറ്ററില്‍ വൈറലായി. നിരവധി പേര് ചിരിക്കുന്ന ഇമോജികള്‍ കൊണ്ട് കമന്റ് ബോക്സ് നിറച്ചു.’ആരാണ് അങ്ങനെ വസ്ത്രം തൂക്കുന്നത്? നിങ്ങള്‍ നോക്കൂ, ഇന്നലെ രാത്രി, ഉറങ്ങാൻ വയ്യാതെ, ശുദ്ധവായു തേടി ഞാൻ പുറത്തേക്കിറങ്ങി, ഈ കാഴ്ച കാണാന്‍ വേണ്ടി മാത്രം.
ആ സമയത്ത് നൈറ്റി തൂക്കിയിട്ടിരുന്ന ഹാംഗര്‍ താന്‍ ശ്രദ്ധിച്ചിരുന്നില്ല. പെട്ടെന്ന് കണ്ടപ്പോള്‍ ആ കാഴ്ച തന്നെ ഭയപ്പെടുത്തിയെന്നും അര്‍ദ്ധരാത്രി താന്‍ ഹനുമാന് ചാലിസ ചൊല്ലി’യെന്നും വീഡിയോയിലെ സ്ത്രീ ശബ്ദം പറയുന്നു.ചിലര്‍ ‘ഹനുമാന് ചാലിസ’ എന്ന ഹിന്ദു ഭാക്തിഗാനം ചൊല്ലിയായിരുന്നോയെന്ന് ചോദിച്ചു.മറ്റൊരാള്‍ വീഡിയോയിലെ തന്റെ സംശയം പങ്കുവച്ചു. ‘മറ്റൊരു സംശയം, വസ്ത്രങ്ങള്‍ ചലിക്കുകയും ഇളകുകയും ചെയ്യുന്നു.എന്നാല്‍ ഒരു ഇല പോലും അനങ്ങുന്നില്ല.ഇത് വായുവിലൂടെ സംഭവിക്കുന്ന ഒരു മിഥ്യാധാരണയാണ്.’ എന്നായിരുന്നു.മറ്റൊരു ഉപയോക്താവ് തനിക്ക് ഹോട്ടലില്‍ ഉണ്ടായ ഒരു അനുഭവത്തിന്റെ ചിത്രം പങ്കുവച്ചു.ഒരു ടൗവലില്‍ ചിമ്ബാന്സിയെ ഉണ്ടാക്കി കിടക്കയ്ക്ക് മുകളിലായി തൂക്കിയിരിക്കുന്നതായിരുന്നു അത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net