
പ്രവാസി കേരളീയരുടെ ഉന്നമനത്തിനായി 2008പ്രവാസിക്ഷേമ ആക്ട് പ്രകാരം രൂപവത്കരിക്കപ്പെട്ടതാണ് പ്രവാസി ക്ഷേമനിധി. 18-നും 60-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കാണ് ക്ഷേമനിധിയിൽ ചേരാൻ അർഹത. ഇത്തരത്തിൽ ക്ഷേമനിധി ബോർഡിൽ അംഗത്വം എടുക്കുന്നവർക്ക് 60 വയസ്സിനുശേഷം പെൻഷൻ ലഭിക്കുന്നതാണ്.
1A (കേരളീയനായ, വിദേശത്തുള്ള പ്രവാസി), 2A – (കേരളീയനായ, കേരളത്തിന് പുറത്തു ഇന്ത്യയിൽ തന്നെയുള്ള പ്രവാസി) 1B – (കേരളീയനായ, വിദേശത്തു നിന്നും തിരിച്ചു വന്ന പ്രവാസി) എന്നീ വിഭാഗങ്ങളിൽ പെടുന്ന, പ്രവാസി വെൽഫെയർ ഫണ്ടിലേക്ക് പ്രതിമാസ അടവുകൾ സ്ഥിരമായി അടച്ചവർക്കാണിത് ലഭിക്കുക. നിങ്ങൾ ഒരു പ്രവാസിയാണെങ്കിൽ, ഉടൻ തന്നെ ഇതിനു രജിസ്റ്റർ ചെയ്തു അടവ് തുടങ്ങുക. വാർധക്യ കാലത്ത് എല്ലാ മാസവും പെൻഷൻ വാങ്ങാം…
പ്രവാസികളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഇതുവരേക്കും ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളു എന്നത് വളരെ സങ്കടകരമായ കാര്യമാണ്. പദ്ധതിയെ കുറിച്ച് പൂർണ്ണമായ അറിവില്ലാത്തതും അംഗത്വമെടുക്കാനുള്ള സാഹചര്യമില്ലാത്തതും എല്ലാം അതിന് കാരണമാണ്.
മലയാളികളായ 18 മുതൽ 60 വയസുവരെ പ്രായമുള്ള വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചു വന്നതുമായ പ്രവാസികൾ ,അന്യ സംസ്ഥാനങ്ങളിൽ( കേരളത്തിന് പുറത്തും ഇന്ത്യക്കുള്ളിലുമായി ) ജോലി ചെയ്യുന്നവരും തിരികെ എത്തിയവരുമായ സ്ത്രീ പുരുഷ ഭേതമന്യേ ഉള്ള പ്രവാസികൾക്ക് കേരള പ്രവാസി ക്ഷേമ ബോർഡിൽ അംഗങ്ങളാകാം.
മൂന്ന് വിഭാഗം പ്രവാസികൾക്കാണ് അപേക്ഷിക്കുവാൻ സാധിക്കുക.
എല്ലാ മാസവും, അടക്കേണ്ട തുക കൃത്യമായി അടക്കണം. 12 മാസത്തോളം അടവ് വൈകിയാൽ, പ്രവാസി ക്ഷേമ ബോർഡിലെ അംഗത്വം നഷ്ടപ്പെടും.
വൈകി അടക്കുന്നവർക്ക് പിഴയും ഉണ്ടായിരിക്കും.
60 വയസ്സുവരെ മാത്രമാണ് അടവുകൾ അടക്കേണ്ടത്.
ചുരുങ്ങിയത് 5 വർഷകാലം എങ്കിലും, മുടങ്ങാതെ അടവുകൾ അടച്ച വ്യക്തിക്ക് പെൻഷൻ ലഭിക്കും. ഏറ്റവും ചുരുങ്ങിയ പെൻഷൻ പ്രതിമാസം 2000 രൂപയാണ്.
55 വയസ്സിനു മുകളിൽ ആയതിനു ശേഷമാണ് പെൻഷൻ സ്കീമിൽ ചേരുന്നതെങ്കിൽ, തുടർച്ചയായ അഞ്ചു വര്ഷം അടവുകൾ അടക്കുക, പൂർത്തിയാക്കുന്ന വര്ഷം തൊട്ടു പെൻഷൻ ലഭിച്ചു തുടങ്ങും.
അംഗത്വ ഫീസ് 200 രൂപയും, അംശാദായം പ്രവാസി’ വിദേശം 300 രുപയും മടങ്ങി വന്ന പ്രവാസികൾക്കും അന്യസംസ്ഥാന മലയാളികൾക്കും 100 രുപയും ,മടങ്ങി വന്ന അന്യസംസ്ഥാന മലയാളികൾക്ക് 100 രുപയും അടക്കേണ്ടത്, ഇത് പ്രതിമാസമായോ വാർഷീകമായോ അടക്കാം. രജിസ്ട്രേഷൻ , ക്ഷേമനിധി അംഗത്വവും കാർഡും, അംശാദായ അടവ് എന്നിവ പൂർണമായും ഓൺലൈൻ വഴിയാണ്.
പുതുതായി അംഗത്വം എടുക്കുന്നവർ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി നൽകി യൂസർ ഐഡിയും പാസ്സ്വേർഡും ഉണ്ടാക്കി ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി രെജിസ്ട്രേഷൻ തുക 200 രൂപ അടച്ചു രെജിസ്ട്രേഷൻ നടത്തേണ്ടതാണ്. നിങ്ങളുടെ എളുപ്പത്തിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ന്യൂ രെജിസ്ട്രേഷൻ പേജ് ഓപ്പൺ ആകുന്നതാണ്. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് 8547902515 എന്ന മൊബൈല് നമ്പറിലും ആനുകൂല്യങ്ങളും മറ്റുമായി ബന്ധപ്പെട്ട ആവശ്യങ്ങള്ക്ക് ലാന്റ്ലൈന് നമ്പറായ 0471-2785500 ലും ബന്ധപ്പെടാവുന്നതാണ്.
നിലവിൽ അംഗമായിട്ടുള്ളവർക്കും പുതിയ സിസ്റ്റത്തിൽ നിന്ന് തന്നെ, തങ്ങളുടെ 10 അംഗ രജിസ്റ്റർ നമ്പറും മൊബൈൽ നമ്പറും നൽകി പാസ്സ്വേർഡ് ഉണ്ടാക്കി ലോഗിൻ ID ഉണ്ടാക്കാവുന്നതാണ്. തൻമൂലം മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ഓൺലൈൻ സേവങ്ങളും ഉപയോഗിക്കാവുന്നതാണ്. എളുപ്പത്തിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പ്രസ്തുത പേജ് ഓപ്പൺ ആകുന്നതാണ്
പെൻഷൻ അപേക്ഷകളും ലോഗിൻ ചെയ്തു ഓൺലൈൻ ആയി അയക്കാവുന്നതാണ്. അപേക്ഷ വിവരങ്ങൾ തങ്ങളുടെ ലോഗിൻ അക്കൗണ്ടിൽ കാണാവുന്നതുമാണ്. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിലിലും മൊബൈൽ നമ്പറിലും മെസ്സജ്സ് വഴി ബോർഡ് ഓരോ വിവരങ്ങൾ കൃത്യസമയത്തു അറിയിക്കുന്നതാണ് .
The post സർക്കാർ ജീവനക്കാർക്ക് മാത്രമല്ല, പ്രവാസികൾക്കും പെൻഷൻ ലഭിക്കും… കൂടുതൽ അറിയാം… രജിസ്റ്റർ ചെയ്യാം… appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]