
തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയിൽ വൃദ്ധന് യുവാക്കളുടെ ക്രൂരമർദനം. ഗാന്ധിപുരം സ്വദേശിയായ അഡ്വൻ ദാസിനെയാണ് യുവാക്കൾ സംഘം ചേർന്ന് മർദിച്ചത്.
സംഭവത്തിൽ മൂന്ന് പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. നിതിൻ, അജിൻ, ഷിജിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യപാനം ചോദ്യം ചെയ്തതിനാണ് യുവാക്കൾ മർദിച്ചതെന്ന് അഡ്വൻ ദാസ് പരാതി നൽകി. ആഗസ്റ്റ് നാലിനാണ് സംഭവം ഉണ്ടായത്.
യുവാക്കൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ചില വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിക്കപ്പെട്ടിരുന്നു. തുടർന്ന് അഡ്വൻ ദാസ് കഴക്കൂട്ടം പൊലീസിൽ പരാതിയുമായെത്തി.
മണിക്കൂറുകൾക്കുള്ളിലാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന യുവാക്കളെ പൊലീസ് പിടികൂടിയത്. മദ്യപിച്ചുകൊണ്ടിരുന്ന യുവാക്കൾ അഡ്വൻ ദാസിനോട് പണം ആവശ്യപ്പെടുകയും തരില്ലെന്ന് പറഞ്ഞപ്പോൾ മർദിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
പ്രചരിക്കപ്പെട്ട വീഡിയോകളിൽ അതിക്രൂരമായി യുവാക്കൾ വ്യദ്ധനെ മർദിക്കുന്നത് കാണാം.
അന്നേദിവസം അവശനിലയിലാണ് വീട്ടിലെത്തിയതെന്നും തന്റെ സ്വർണമാല യുവാക്കൾ എടുത്തിരുന്നെന്നും അഡ്വിൻ ദാസ് പരാതിയിൽ പറയുന്നു. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാൻ ഉണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]