
കണ്ണൂർ ∙ റെയിൽവേ സ്വകാര്യകമ്പനിക്കു പാട്ടത്തിനു നൽകിയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. ഗ്രൗണ്ട് ബ്രേക്കിങ് സെറിമണി സതേൺ റെയിൽവേ പാലക്കാട് ഡിവിഷനൽ മാനേജർ മധുക്കർ റൗത്ത്, അസിസ്റ്റന്റ് റെയിൽവേ ഡിവിഷനൽ മാനേജർ ജയകൃഷ്ണൻ, സീനിയർ മാനേജർമാരായ മുഹമ്മദ് ഇസ്ലാം, അഭിഷേക് വർമ, ഡിവിഷനൽ സീനിയർ കൊമേഴ്സ്യൽ മാനേജർ അരുൺ തോമസ്, എച്ച്കെ ടെക്സ്വർത്ത് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളായ എം.പി.ഹസൻ കുഞ്ഞി, വിക്രം ജെയിൻ, ലളിത് ജെയിൻ തുടങ്ങിയവർ ചേർന്നു നിർവഹിച്ചു.
റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്ത് ആരോഗ്യ കേന്ദ്രത്തിന്റെ നിർമാണത്തിനാണ് തുടക്കമിട്ടത്.
എച്ച്കെ ടെക്സ്വർത്ത് പ്രൈവറ്റ് ലിമിറ്റഡും റെയിൽ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റിയും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. 45 വർഷത്തേക്കാണു കമ്പനിക്കു ഭൂമി പാട്ടത്തിനു നൽകിയിരിക്കുന്നത്.
ആരോഗ്യ കേന്ദ്രം 3 മാസംകൊണ്ടു പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. തുടർന്ന് കിഴക്കേ കവാട
പരിസരത്തെ 2.26 ഏക്കറിൽ റെയിൽവേക്കായി നിർമിച്ചു കൊടുക്കേണ്ട റെയിൽവേ കോളനി സമുച്ചയത്തിന്റെ പണിയും ആരംഭിക്കും.
8 ലക്ഷം സ്ക്വയർഫീറ്റ് കെട്ടിട
സമുച്ചയമാണ് റെയിൽവേക്കായി ഒരുങ്ങുന്നത്. റെയിൽവേ സ്റ്റേഷനു മുൻവശത്തെ 4.93 ഏക്കർ ഭൂമിയിൽ വാണിജ്യ സമുച്ചയം ഉയരും. കണ്ണൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ എം.പി.ഹസൻകുഞ്ഞിയുടെ നേതൃത്വത്തിലുള്ള ടെക്സ്വർത്ത് ഇന്റർനാഷനൽ എന്ന കമ്പനി 24.63 കോടി രൂപയ്ക്കാണു റെയിൽവേ ഭൂമി പാട്ടത്തിനെടുത്തത്.
രാവിലെ നടന്ന ഭൂമി പൂജയിലും പ്രവർത്തനോദ്ഘാടനത്തിലും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും റെയിൽവേ ഉദ്യോഗസ്ഥരും വ്യവസായികളും പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]