
പുനലൂർ ∙ ഡാൻസാഫ് ടീം നടത്തിയ പരിശോധനയിൽ 3.270 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ പിടികൂടി പുനലൂർ പൊലീസിന് കൈമാറി. പുനലൂർ ചെമ്മന്തൂരിൽ കുതിരച്ചിറ റോഡിൽ എംഎൽഎ റോഡ് ആരംഭിക്കുന്ന ഭാഗത്ത് പ്രതികൾ വാഹനത്തിൽ ബാഗിനുള്ളിൽ കടത്താൻ ശ്രമിച്ച 2 കെട്ടുകളായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്.
ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നു ഡാൻസാഫ് ടീം കാൽനടയായി പിന്തുടർന്ന് നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഇവരെ പിടികൂടിയത്. ഇളമ്പൽ കോട്ടവട്ടം ജംക്ഷനിൽ മാടപ്പാറ പുത്തൻവീട്ടിൽ ഡി.ജോയൽ (21), ആയൂർ ഇടമുളയ്ക്കൽ നീറായിക്കോട്ട് അനന്തു ഭവനിൽ അഖിൽ (22), മഞ്ഞമൺകാല എലിക്കോട് ആലംചേരി പുത്തൻവീട്ടിൽ സുജിൻ (22) എന്നിവരാണ് അറസ്റ്റിലായത്.
റൂറൽ എസ്പി ടി.കെ.വിഷ്ണു പ്രദീപിനും റൂറൽ നർക്കോട്ടിക്ക് ഡിവൈഎസ്പി ടി.ആർ.ജിജുവിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ ഡാൻസാഫ് ടീം എസ്ഐ ബാലാജി എസ്.കുറുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
കഞ്ചാവ് ബെംഗളൂരുവിൽ നിന്ന് പുനലൂരിൽ എത്തിച്ചതാണെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പുനലൂർ എസ്എച്ച്ഒ ടി.രാജേഷ് കുമാർ, എസ്ഐ എം.എസ്.അനീഷ്, എസ്ഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]