
ചെറുപുഴ∙ കേരഫെഡ് ചെറുപുഴയിൽ ആരംഭിച്ച പച്ചതേങ്ങാ സംഭരണ കേന്ദ്രം കർഷകർക്ക് അനുഗ്രഹമായി. പൊതുവിപണിയിൽ ഒരു കിലോ പച്ചതേങ്ങയ്ക്ക് 64 രൂപ ലഭിക്കുമ്പോൾ കേരഫെഡ് ആരംഭിച്ച സംഭരണകേന്ദ്രം ഒരു കിലോ പച്ചത്തേങ്ങ 76 രൂപ നൽകിയാണു കർഷകരിൽ നിന്ന് സംഭരിക്കുന്നത്. പൊതുവിപണിയിൽ ഒരു ക്വിന്റൽ പച്ചത്തേങ്ങ വിറ്റാൻ 3 മുതൽ 4 കിലോ വരെ തൂക്കം കുറച്ചാണു വ്യാപാരികൾ വാങ്ങുന്നത്. കേരഫഡ് നനഞ്ഞ തേങ്ങയ്ക്കു മാത്രമേ തൂക്കത്തിൽ കുറവ് വരുത്താറുള്ളൂ.
നേരത്തേ സംഭരണ കേന്ദ്രങ്ങളിൽനിന്ന് കർഷകനു പണം ലഭിക്കാൻ കാലതാമസം ഉണ്ടായിരുന്നു. ഇപ്പോൾ തേങ്ങ വിൽപന നടത്തിയ ദിവസം തന്നെ കർഷകരുടെ ബാങ്ക് അകൗണ്ടിലേക്ക് പണം എത്തും. ചെറുപുഴയിലെ സംഭരണ കേന്ദ്രത്തിൽ ഇതിനകം 35ലക്ഷം രൂപയുടെ പച്ചത്തേങ്ങ കേരഫെഡ് സംഭരിച്ചു. കേരഫെഡ് മലയോരമേഖലയിൽ ആരംഭിച്ച സംഭരണകേന്ദ്രം കർഷകർക്ക് ഏറെ ആശ്വാസകരമായി മാറിയതായി കേരകർഷകർ പറയുന്നു.
നേരത്തേ ഉണ്ടായിരുന്നതു പോലെ കർഷകർ ഇപ്പോൾ കൃഷിഭവനിൽ നിന്ന് പെർമിറ്റ് എടുക്കുകയോ മുൻകൂട്ടി ബുക്ക് ചെയ്യുകയോ വേണ്ട. കർഷക റജിസ്ട്രറിൽ പേര് റജിസ്റ്റർ ചെയ്ത നമ്പർ, നികുതി രസീത്, ആധാർകാർഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ പച്ചത്തേങ്ങയുമായി വരുമ്പോൾ ഹാജരാക്കിയാൽ മതി. അപ്പോൾ തന്നെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തും. വിളയാത്തതും കേടായതുമായ പച്ചത്തേങ്ങ സംഭരണ കേന്ദ്രത്തിൽ എടുക്കില്ല. മലയോര മേഖലയിൽ ആരംഭിച്ച പച്ചത്തേങ്ങ സംഭരണകേന്ദ്രം കേര കർഷകർക്ക് വലിയ സാമ്പത്തിക നേട്ടമാണു ഉണ്ടാക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]