
അധ്യാപക ഒഴിവ്
എൻആർ സിറ്റി∙ എൻആർ സിറ്റി, എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ഹിന്ദി, സുവോളജി അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 22ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. രാജകുമാരി∙ രാജകുമാരി ഗവ.വിഎച്ച്എസ്എസിൽ എൽപി വിഭാഗത്തിൽ ഒഴിവുള്ള എൽപിഎസ്ടി അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.
അറക്കുളം ∙ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മാത്തമാറ്റിക്സ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് 10.30ന് നടത്തും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
സ്പോട്ട് അഡ്മിഷൻ
ചെറുതോണി ∙ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ ഒന്നാം വർഷത്തിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ തുടരുന്നു. സൈബർ ഫൊറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ബയോമെഡിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, എന്നീ കോഴ്സുകളിൽ അപേക്ഷിക്കാം.
8547005084, 9947889441.
വിദ്യാർഥികൾക്ക് സ്കോളർഷിപ്
തൊടുപുഴ ∙ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡും സ്കോളർഷിപ്പും നൽകുന്നു. 2024-25 അധ്യയന വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ സ്റ്റേറ്റ് സിലബസിൽ സമ്പൂർണ എ പ്ലസ്, സിബിഎസ്ഇ സിലബസിൽ സമ്പൂർണ എ വൺ, ഐസിഎസ്സി സിലബസിൽ 90% കൂടുതൽ മാർക്ക്, ഡിഗ്രി, പിജി (പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെ) കോഴ്സുകളിൽ 60% മുകളിൽ മാർക്ക്, കലാ കായിക സാംസ്കാരിക രംഗങ്ങളിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം എന്നിവർക്ക് കാഷ് അവാർഡിന് ഓൺലൈനായി അപേക്ഷിക്കാം. www.peedika.kerala.gov.in എന്ന വെബ്സൈറ്റിൽ ഒക്ടോബർ 31നകം അപേക്ഷിക്കണം.
04862 229474. സ്പോട്ട് അഡ്മിഷൻ
തൊടുപുഴ∙ മുട്ടം ഗവ.
പോളിടെക്നിക് കോളജിൽ പോളിടെക്നിക് റഗുലർ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഇന്ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികൾക്കും താഴെ പറയുന്ന ഷെഡ്യൂൾ പ്രകാരം സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
ഒഴിവുകൾ ബാക്കിയുണ്ടെങ്കിൽ 8, 11, 12 എന്നീ ദിവസങ്ങളിൽ അഡ്മിഷൻ നടത്തുന്നതാണ്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് അന്നേ ദിവസങ്ങളിൽ 9.30 മുതൽ 11 വരെ പുതിയ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് www.polyadmission.org സന്ദർശിക്കുക.
സീറ്റൊഴിവ്
തൊടുപുഴ ∙ മൈലക്കൊമ്പ് സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ബിഎഡ്, എംഎഡ് കോഴ്സുകളിലേക്ക് ഇംഗ്ലിഷ്, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
പ്രവേശനം ആഗ്രഹിക്കുന്നവർ എത്രയും വേഗം കോളജ് ഓഫിസുമായി ബന്ധപ്പെടുക. 6282933287, 9947940525.
സംവാദം 9ന്
തൊടുപുഴ ∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിറ്റ് സാംസ്കാരിക വേദി സി.എൻ.ശ്രീകണ്ഠൻ നായരുടെ ‘ലങ്കാലക്ഷ്മി’ എന്ന നാടകത്തെ അവലംബമാക്കി സംവാദം നടത്തുന്നു. 9ന് വൈകിട്ട് 4ന് ദേശസേവിനി വായനശാലാ ഹാളിൽ നടത്തുന്ന പരിപാടിയിൽ ആർക്കും പങ്കെടുക്കാമെന്ന് സാംസ്കാരികവേദി കൺവീനർ വി.എസ്.ബാലകൃഷ്ണപിള്ള അറിയിച്ചു.
ധ്യാനം നാളെ മുതൽ
കട്ടപ്പന∙ പരപ്പ് ചാവറ ധ്യാനകേന്ദ്രത്തിൽ നാളെ വൈകിട്ട് 4 മുതൽ 11ന് രാത്രി 10.30 വരെ ഫാ.ക്ലീറ്റസ് ടോം ഇടശേരിയുടെ നേതൃത്വത്തിൽ താമസിച്ചുള്ള ധ്യാനം നടക്കും.
9961033389, 9495544450. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]