
വൈദ്യുതി മുടക്കം
അയ്മനം ∙ താഴത്തങ്ങാടി, ആർടെക്, തൂക്കുപാലം, അമ്പൂരം, പൊന്മല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തൊഴിലധിഷ്ഠിത കോഴ്സുകൾ
കോട്ടയം ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളായ പിജിഡിസിഎ, ഡിസിഎ, ഡിസിഎ (എസ്) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം യോഗ്യതയുള്ളവർക്ക് പിജിഡിസിഎക്കും എസ്എൽഎസ്സി യോഗ്യതയുള്ളവർക്ക് ഡിസിഎ കോഴ്സിലേക്കും പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഡിസിഎ (എസ്) കോഴ്സിലേക്കും അപേക്ഷിക്കാം.എസ്സി/എസ്ടി/ഒഇസി വിഭാഗക്കാർക്ക് ഫീസാനുകൂല്യമുണ്ട്.
ഫോൺ: 04812505900, 9895041706.
സ്പോട്ട് അഡ്മിഷൻ
കോട്ടയം ∙ കടുത്തുരുത്തി പോളിടെക്നിക്കിൽ ഇക്കൊല്ലത്തെ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ കോളജിൽ സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 10 മുതൽ അഡ്മിഷൻ ആരംഭിക്കും.
പുതിയ അപേക്ഷകർക്ക് രാവിലെ 9ന് കോളജിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് മുഖേന ഫീസ് അടച്ച് അപേക്ഷ നൽകാം. എസ്എസ്എൽസി, ടിസി, സിസി, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ഫീസ്, പിടിഎ ഫണ്ട്, യൂണിഫോം ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം എത്തണം.
മറ്റ് പോളിടെക്നിക് കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ അഡ്മിഷൻ സ്ലിപ്പ്, പിടിഎ ഫണ്ട് മുതലായവ സഹിതവും രക്ഷിതാവിനോടൊപ്പം എത്തണം. ബാക്കിവരുന്ന ഒഴിവുകളിലേക്ക് 11ന് സ്പോട്ട് അഡ്മിഷൻ നടത്തും.
ഫോൺ: 9895498038.
എൻറോൾമെന്റ് ഡ്രൈവ്
കോട്ടയം ∙ ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും മാനദണ്ഡങ്ങൾക്ക് അനുസൃതമായി ധനസഹായം നൽകി വരുന്ന പ്രധാനമന്ത്രി മാതൃ വന്ദന യോജന (പിഎംഎംവിവൈ) പദ്ധതിയിൽ 2025-26 കാലയളവിലെ ഗുണഭോക്താക്കളുടെ റജിസ്ട്രേഷൻ വർധിപ്പിക്കുന്നതിനായുള്ള ദേശീയതല എൻറോൾമെന്റ് ഡ്രൈവ് 15 വരെ തുടരും. ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ റജിസ്ട്രേഷൻ ക്യാംപുകൾ, പോഷൺ അഭിയാൻ ടീമുകളുമായി സഹകരിച്ച് എഫ്ആർഎസ് ഡ്രൈവ്, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ സഹകരണത്തോടെ ബാങ്ക് അക്കൗണ്ട് തുറക്കൽ എന്നിവ നടക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയിൽ അന്വേഷിക്കണം.
ലക്ചറർ നിയമനം
കടുത്തുരുത്തി ∙ ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക് എൻജിനീയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലക്ചററെ നിയമിക്കും.
ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസ് ബിടെക് വിജയമാണ് യോഗ്യത.
അഭിമുഖം 11ന് 10.30ന്. ഫോൺ: 04829 295131.
വോക് ഇൻ ഇന്റർവ്യൂ
കോട്ടയം ∙ അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിൽ പത്തനംതിട്ടയിലെ വാഹന ഡീലർമാരായ ഐശ്വര്യ ടിവിഎസിലേക്ക് വോക് ഇൻ ഇന്റർവ്യൂ നടത്തും.
ഫോൺ: 9495999688.
തീയതി നീട്ടി
കോട്ടയം ∙ ജില്ലയിൽ പോസ്റ്റ്മട്രിക് തലത്തിൽ പഠനം നടത്തുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിനായി ഇ ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 14 വരെ നീട്ടിയതായി സംയോജിത പട്ടികവർഗ വികസന പ്രോജക്ട് ഓഫിസർ അറിയിച്ചു. ഫോൺ: 04828202751.
പ്രീ പ്രൈമറി ട്രെയ്നിങ്
കോട്ടയം ∙ ബിസിൽ ട്രെയിനിങ് ഡിവിഷൻ ഈമാസം ആരംഭിക്കുന്ന രണ്ടുവർഷം, ഒരുവർഷം, ആറുമാസം ദൈർഘ്യമുള്ള മോണ്ടിസോറി പ്രീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സുകൾക്ക് ഡിഗ്രി / പ്ലസ് ടു/ എസ്എസ്എൽസി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഫോൺ: 7994449314.
ലാബ് ടെക്നിഷ്യൻ
കോട്ടയം ∙ ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ ലാബ് ടെക്നിഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 12ന് വൈകിട്ട് 5ന് മുൻപ് അപേക്ഷിക്കണം.
ഫോൺ: 0481 2991918.
കോൾ സെന്ററിൽ വിളിക്കാം
കോട്ടയം ∙ റബർ മരങ്ങളെ ബാധിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ചും അവയുടെ നിയന്ത്രണ മാർഗങ്ങളെക്കുറിച്ചും അറിയാൻ റബർ ബോർഡ് കോൾ സെന്ററിൽ വിളിക്കാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് ഇ.എഡ്വിൻ പ്രേം നാളെ 10 മുതൽ ഒരുമണി വരെ മറുപടി നൽകും.
കോൾ സെന്റർ നമ്പർ: 0481 2576622.
സീറ്റൊഴിവ്
കാളികാവ് ∙എസ്എൻ പ്രൈവറ്റ് ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക്ക് ഡീസൽ വിഭാഗത്തിൽ പ്രവേശനം തുടരുന്നു. എസ്എസ്എൽസി ബുക്ക്, ആധാർ കാർഡ്, ടിസി എന്നിവയുമായി വിദ്യാർഥികൾ നേരിട്ട് ബന്ധപ്പെടുക.9496324037.
സൗജന്യ പരിശീലനം
കോട്ടയം ∙ ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജില്ലയിലെ തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് 20 മുതൽ ബ്യൂട്ടി പാർലർ മാനേജ്മെന്റ് കോഴ്സിലേക്ക് സൗജന്യ പരിശീലനം നടത്തും.
ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സഹായവും നൽകും. ഫോൺ: 0481– 2303307, 2303306.
ഇമെയിൽ: [email protected]
തേക്ക് സ്റ്റംപ്
കോട്ടയം ∙ സാമൂഹിക വനവൽക്കരണ വിഭാഗം പൊൻകുന്നം റേഞ്ചിൽ ശാസ്ത്രീയമായി വികസിപ്പിച്ച ഗുണമേന്മയുള്ള തേക്ക് സ്റ്റംപുകളുടെ വിൽപന ആരംഭിച്ചു. കനകപ്പലത്തെ ഓഫിസിൽ നിന്നു 15 രൂപ നിരക്കിൽ വാങ്ങാം.ഫോൺ: 8547603650.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]