
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വരുമാനം നഷ്ടം ഒഴിവാക്കാൻ പുതിയ നടപടികളുമായി കെഎസ്ആർടിസി. കുറഞ്ഞ വരുമാനം ലഭിക്കുന്ന ട്രിപ്പുകൾക്ക് പ്രത്യേക പരിഗണന നൽകിയാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ വരുമാനം കുറവുള്ള ട്രിപ്പുകൾ പുനക്രമീകരിച്ച് ഓടിക്കുന്നതാണ്.
സർവീസുകൾ പുനക്രമീകരിച്ചിട്ടും നഷ്ടത്തിലാണെങ്കിൽ, സർവീസ് പൂർണമായും നിർത്തലാക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ആദ്യ ഘട്ടത്തിൽ കിലോമീറ്ററിന് ശരാശരി 30 രൂപയിൽ താഴെ മാത്രം വരുമാനം ലഭിക്കുന്ന സർവീസുകളാണ് ഒഴിവാക്കാൻ സാധ്യത.
നിലവിൽ, ഓരോ ബസിൽ നിന്നും ലഭിക്കുന്ന വരുമാനം യൂണിറ്റുകളിൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ, ഓരോ സ്ഥലത്തുനിന്നും പുതുതായി ആരംഭിക്കുന്ന സർവീസുകളുടെ പ്രതിദിന വരുമാനവും രേഖപ്പെടുത്തും. ഇവ മൊത്തത്തിൽ വിലയിരുത്തിയതിന് ശേഷമാണ് സർവീസുകൾ തുടരണോ വേണ്ടയോ എന്ന അന്തിമ തീരുമാനത്തിൽ എത്തുക.
സർവീസുകളുടെ പുനക്രമീകരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ഉടൻ ചർച്ച സംഘടിപ്പിക്കുന്നതാണ്. അതേസമയം, പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിലാകുന്നതോടെ ഗ്രാമീണ മേഖലകളിലേക്കുള്ള ബസ് സർവീസുകളിൽ ഭൂരിഭാഗവും നിലച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]