
തിരുവനന്തപുരം: ലോ അക്കാദമിയിൽ എസ്എഫ്ഐ- എബിവിപി സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. 5 എസ്എഫ്ഐ പ്രവർത്തകർക്കും, 3 എബിവിപി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.
ഒരു എസ്എഫ്ഐ പ്രവർത്തകന്റെ തലയ്ക്കേറ്റ പരിക്ക് ഗുരുതരമാണ്. എസ്എഫ്ഐ വഞ്ചിയൂർ ഏരിയ കമ്മിറ്റി ഭാരവാഹിയും ലോ കോളേജ് അഞ്ചാം വർഷ വിദ്യാർത്ഥിയുമായ കൈലാസിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
എബിപി യൂണിറ്റ് സെക്രട്ടറിയുടെ നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് സംഘർഷം ഉണ്ടായത്. ആഴ്ചകൾക്ക് മുൻപ് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിന് മർദനമേറ്റത്തിലെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്.
പരിക്കേറ്റവരെ പേരൂർക്കട താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലീസ് കേസെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]