
തിരുവനന്തപുരം∙ ഡിജിറ്റല്‍ സര്‍വകലാശാല സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനത്തിനായി
നിയമഭേദഗതിക്കു ഒരുങ്ങുമ്പോള്‍
യുടെ സമഗ്രമായ ഓഡിറ്റിനു കളമൊരുങ്ങുന്നു. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഓഡിറ്റിങ്ങിനായി പ്രത്യേക സംഘം രൂപീകരിച്ചു.
അടുത്തുതന്നെ ഇവര്‍ സര്‍വകലാശാലയില്‍ എത്തി പരിശോധന ആരംഭിക്കുമെന്നാണ് സൂചന. , സംസ്ഥാന ഫണ്ടുകള്‍ ഗ്രഫീന്‍ ഗവേഷണത്തിനു വേണ്ടി സ്വകാര്യ കമ്പനിയിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിന്റെ പേരില്‍ വി.സി ഡോ.സിസ തോമസ് ചാന്‍സലറായ ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലറായ
സമഗ്രമായ ഓഡിറ്റിങ്ങിന് സിഎജിക്കു നിര്‍ദേശം നല്‍കിയത്.
മുഖ്യമന്ത്രി പ്രോ ചാന്‍സലറായ സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷം വൈസ് ചാന്‍സലറുടെ മുറി 55 ലക്ഷം രൂപ മുടക്കി ഊരാളുങ്കല്‍ സൊസൈറ്റി നവീകരിച്ചതുള്പ്പെടെയുള്ള കാര്യങ്ങള്‍ ഓഡിറ്റിങ്ങിനു വിധേയമാകും. 2020ല്‍ സ്ഥാപിതമായ സര്‍വകലാശാലയിലെ അത്രയൊന്നും പഴക്കമില്ലാത്ത ഒരു മുറി നവീകരിക്കാന്‍ മാത്രമാണ് 55 ലക്ഷം രൂപ ചെലവഴിച്ചിരിക്കുന്നത്.
വയനാട് ദുരന്ത ബാധിതര്‍ക്ക് ഒരു വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത് 26 ലക്ഷം രൂപയാണ്. അത്തരത്തില്‍ രണ്ടു വീടുകള്‍ നിര്‍മിക്കാനുള്ള പണമാണ് വി.സിയുടെ മുറി നവീകരിക്കുന്നതിനു മാത്രമായി ഉപയോഗിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ വലിയതോതില്‍ സാമ്പത്തിക ക്രമക്കേടുകള്‍ സര്‍വകലാശാലയില്‍ നടക്കുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട
ഗവര്‍ണര്‍ക്കു പലരും പരാതികള്‍ നല്‍കുകയും ചെയ്തിരുന്നു.
കേന്ദ്ര ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ വകുപ്പും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ‘ഗ്രഫീന്‍ അരോറ’ എന്നു പേരിട്ട പദ്ധതിക്കായി 94.85 കോടി രൂപ ചെലവഴിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദമാണ് സമഗ്രമായ പരിശോധനകള്‍ക്കു വഴിവച്ചിരിക്കുന്നത്.
ഈ ഫണ്ട് ഐജിഇഐസി എന്ന സ്വകാര്യ കമ്പനിക്കാണ് ആദ്യം അനുവദിച്ചത്. പിന്നീട് തിരുത്തല്‍ ഉത്തരവ് വഴി നടത്തിപ്പ് ഏജന്‍സിയായി ഡിജിറ്റല്‍ സര്‍വകലാശാലയെ ചുമതലപ്പെടുത്തി.
പണം അനുവദിച്ചതിനു ശേഷമാണ് കമ്പനി രൂപീകരിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി അനുവദിച്ച 3.94 കോടി ചെലവഴിച്ചതിലെ പൊരുത്തക്കേടു ചൂണ്ടിക്കാണിച്ചാണ് വൈസ് ചാന്‍സലര്‍ ഡോ.
സിസ തോമസ് ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. പണം പദ്ധതിക്കു തന്നെയാണ് ചെലവഴിച്ചതെന്നു തെളിയിക്കുന്ന ബില്ലുകള്‍ വേണമെന്ന് വി.സി ആവശ്യപ്പെട്ടു.
എന്നാല്‍ ഓഡിറ്റ് സ്റ്റേറ്റ്മെന്റിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന് യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കമ്പനി പറഞ്ഞത്. ഇത് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചപ്പോള്‍ രണ്ടു ദിവസത്തിനുള്ളില്‍ ബില്ലുകള്‍ സമര്‍പ്പിച്ചു.
എന്നാല്‍ പദ്ധതിയുമായി ബന്ധമില്ലാത്ത ബില്ലുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫിനാന്‍സ് വിഭാഗവും റജിസ്ട്രാറും അറിയിച്ചതോടെ വി.സി റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കു നല്‍കുകയായിരുന്നു.
പല തവണ ഓഡിറ്റിങ് ആവശ്യപ്പെട്ടിട്ടും തുടര്‍നടപടി ഇല്ലെന്നും സമഗ്രമായ പരിശോധനയ്ക്കു നിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
ഭാവിയുടെ പദാര്‍ഥമെന്ന് വിശേഷിപ്പിക്കുന്ന, ഗ്രഫീനില്‍ ഗവേഷണ പദ്ധതിക്കായി കേന്ദ്രം 37.63 കോടിയും സംസ്ഥാനം 47.22 കോടിയും അനുവദിക്കുമ്പോള്‍ സ്വകാര്യ വ്യവസായ സംരംഭകരില്‍നിന്ന് 10 കോടി സമാഹരിക്കാനായിരുന്നു തീരുമാനം. ഇതിനുപുറമേ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ഗ്രഫീന്‍ പൈലറ്റ് ഉല്പാദനകേന്ദ്രം സ്ഥാപിക്കാനായി 237 കോടിയുടെ മറ്റൊരു പദ്ധതിയും സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഡിജിറ്റല്‍ സര്‍വകലാശാലയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപണം ഉന്നയിച്ചപ്പോള്‍ അക്കമിട്ടു മറുപടി നിരത്തി പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തിറങ്ങിയിരുന്നു. സിഎജി പരിശോധനയ്ക്ക് എത്തുമ്പോള്‍ ഡോ.സിസ തോമസ് വി.സി കസേരയില്‍ ഇരിക്കുന്നതാണ് സര്‍ക്കാരിനെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കാര്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]