
ഇന്ത്യയ്ക്കുമേൽ 50% ഇറക്കുമതി തീരുവ ഏർപ്പെടുത്തി വീണ്ടും വിരട്ടൽ തന്ത്രവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞയാഴ്ച 25% ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ് ഇന്ന് വീണ്ടും 25% കൂടി തീരുവ ഉയർത്തിയാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയെ വിരട്ടുന്നത്.
ഇതോടെ ഇന്ത്യയ്ക്ക് മേലുള്ള തീരുവ ആകെ 50 ശതമാനമായി. 21 ദിവസത്തിനുള്ളിൽ പുതിയ തീരുവ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് ഇതു കനത്ത പ്രഹരമായിരിക്കും.
∙ ഇന്ത്യൻ ഉൽപന്നങ്ങൾ പിന്നോട്ടു പോകും
ഇന്ത്യ റഷ്യൻ എണ്ണയും യുദ്ധോപകരണങ്ങളും വാങ്ങുന്നതാണ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൽനിന്നും ബ്രിക്സിൽനിന്നും പിന്മാറണമെന്നാണ് ട്രംപ് ഉയർത്തുന്ന ആവശ്യം.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, മറിച്ചുവിറ്റ് വലിയ ലാഭവും നേടുകയാണെന്ന് ട്രംപ് ആരോപിച്ചു. ട്രംപിന്റെ നീക്കം ഇന്ത്യയിൽനിന്നു യുഎസിലേക്കുള്ള കയറ്റുമതിയെ കനത്തതോതിൽ ബാധിക്കും. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്കയിൽ വില താങ്ങാവുന്നതിൽ അധികമാകുന്നതോടെ താരതമ്യേന കുറവ് തീരുവയുള്ള വിയറ്റ്നാം, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങളെ പിന്തള്ളി വിപണി പിടിക്കും.
ഇത് ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉൽപ്പാദനത്തെ താഴോട്ടടിയ്ക്കുകയും ചെയ്യും. ഇന്ത്യയിൽ നിന്നുള്ള ഓർഗാനിക് കെമിക്കലുകൾ, തുണിത്തരങ്ങൾ, പരവതാനി, ആഭരണങ്ങൾ എന്നിവ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുന്ന മേഖലകളായിരിക്കും. കേരളത്തിൽനിന്നുള്ള സമുദ്രോൽപ്പന്നങ്ങൾ, കശുവണ്ടി, കയർ എന്നിവയുടെ കയറ്റുമതിയേയും കനത്ത പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്.
∙ വേണ്ടത് തന്ത്രപരമായ നീക്കം
ഇന്ത്യയിൽ നിന്നുള്ള കാർഷികോൽപ്പന്ന – ക്ഷീരോൽപ്പന്നങ്ങളുടെ കയറ്റുമതി തീരുവ കുറയ്ക്കണമെന്ന് ആവശ്യത്തോട് ഇന്ത്യ അനുകൂലമായ നിലപാട് എടുക്കാതിരുന്നതും ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
തീരുവ കൂട്ടി ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്ന ട്രംപിന്റെ ഈ നിലപാടിനെതിരെ ഇന്ത്യയ്ക്ക് പിടിച്ചു നിൽക്കാനായാൽ ഭാവിയിൽ ഇന്ത്യയ്ക്കനുകൂലമായി കാര്യങ്ങൾ കൊണ്ടുവരാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വിരട്ടൽ തന്ത്രത്തോട് കരുത്തോടെ പിടിച്ചുനിന്നു തന്ത്രപരമായ നിലപാടെടുത്താൽ യുഎസിന് അതു ദോഷം ചെയ്യും.
സൗഹൃദത്തിനപ്പുറം മറ്റു രാജ്യങ്ങളുമായി ചേർന്ന് തന്ത്രപരമായ നിലപാടെടുത്താൽ അമേരിക്കയ്ക്ക് അധികം പിടിച്ചു നിൽക്കാനാകില്ല എന്നതാണ് അവസ്ഥ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]