
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അതിന്റെ മൂന്നാം എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. ഇതിനകം പല മത്സരാർത്ഥികളും ഗെയിമിലേക്ക് ഇറങ്ങി കഴിഞ്ഞു.
എന്നാൽ ഇപ്പോഴും പതുങ്ങി ഇരിക്കുന്നവരും ധാരാളമാണ്. ഇവർ ഒരുപക്ഷേ വരും ദിവസങ്ങളിൽ മുൻനിരയിലേക്ക് വരാൻ സാധ്യതയേറെയാണ്.
ഷോയിൽ വരുന്നതിന് മുൻപ് വന്ന പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഉയർന്ന് കേട്ട പേരായിരുന്നു ഷാനവാസ് ഷാനുവിന്റേത്.
ബിഗ് ബോസിൽ വലിയൊരു സാന്നിധ്യമാകാൻ ചാൻസുള്ള വ്യക്തിയാണ് ഷാനവാസ് എന്നും മുൻവിധികൾ വന്നു. എന്നാൽ ഷോ ആരംഭിച്ച് മൂന്ന് ദിവസം ആയിട്ടും ഷാനവാസിന് വേണ്ടത്ര രീതിയിൽ പെർഫോം ചെയ്യാനായോ എന്നത് സംശയമാണ്.
അക്ബർ ഖാൻ അടക്കമുള്ളവർ ഷാനവാസിനെതിരെ നിൽക്കുന്നുണ്ടെങ്കിലും ഒരു മയത്തിലാണ് ഷാനവാസ് മുന്നോട്ട് പോകുന്നത്. ഇന്നും അക്ബര്‍ ഷാനവാസിനെ പ്രകോപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അപ്പാനി ശരത്തും അക്ബറും ലിവിംഗ് ഏരിയയിൽ സംസാരിക്കുകയായിരുന്നു. ഇതിനിടയിൽ പല്ലിയുടേത് പോലെ ശബ്ദം ഉണ്ടാക്കി ഷാനവാസ് ശല്യം ചെയ്തു.
ഉടൻ അക്ബർ ഖാൻ ചോദ്യം ചെയ്തു. “പല്ലി ആയിട്ടില്ല.
ഷാനവാസിൽ നിന്നും പോയി. പക്ഷേ പല്ലിയിലേക്ക് എത്തിയില്ല”, എന്നാണ് അക്ബർ പറഞ്ഞത്.
“ട്രെെ ചെയ്യുവാണ്”, എന്നായിരുന്നു ഷാനുവിന്റെ മറുപടി. “നന്നാവട്ടെ.
ട്രെെ ചെയ്യുമ്പോഴാണ് നന്നാവുന്നത്. ഇത് ഷാനവാസ് ആണ്.
ക്യാരക്ടർ മാറാതിരുന്നാൽ മതി. ചുമ്മാ സീരിയൽ ഡയലോഗുമായി വന്നിരിക്കയാണ്.
രുദ്രനൊക്കെ അങ്ങ് സീരിയലിൽ. ബുള്ളറ്റ് ഓടിച്ച് നടക്കാനുള്ള സ്ഥലമിവിടില്ല”, എന്നായിരുന്നു അക്ബർ പറഞ്ഞത്.
ഇതിനിടയിൽ ഷാനവാസിന്റെ മുഖഭാവം മാറിയെങ്കിലും വളരെ മയത്തിലാണ് അതയാൾ കൊണ്ടുപോയത്. മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ വലിയൊരു തർക്കമാകാൻ സാധ്യതയുമുണ്ടായിരുന്നു.
വരും ദിവസങ്ങളില്‍ ഇവര്‍ എങ്ങനെ മുന്നോട്ട് പോകുമെന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]