
കോഴിക്കോട് ∙ കഫീന്‍ രഹിത ഔഷധ പാനീയ കൂട്ടുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് (എംബിജിഐപിഎസ്). താമര ഇതളും മറ്റ് ഔഷധ സസ്യങ്ങളും അവയുടെ ഗുണം നഷ്ടമാകാതെ ശാസ്ത്രീയമായി ഉണക്കി ശംഖുപുഷ്പത്തിന്റെ നിറവും ചേര്‍ത്താണ് ഔഷധ പാനീയ കൂട്ട് നിര്‍മ്മിച്ചത്.
സസ്യങ്ങളില്‍ നിന്നുള്ള ഔഷധ ഗുണത്തിനൊപ്പം ഉന്മേഷവും പകരുന്ന കൂട്ടിന് അക്വാ ഫ്ളോറ ഇന്‍ഫ്യൂസ് എന്നാണ് പേരിട്ടത്.
തുണിയിൽ നിന്ന് രക്തക്കറ നീക്കം ചെയ്യാനുള്ള ഗവേഷണ ആശയം, ആന്റിമൈക്രോബിയൽ സ്വഭാവമുള്ള സംയുക്തം തുടങ്ങി സ്വയം സംരംഭകര്‍ക്കു കുറഞ്ഞ മുതല്‍മുടക്കില്‍ നിർമിക്കാവുന്ന ഗൃഹാലങ്കാര വസ്തുക്കൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളും കോഴിക്കോട് ഒളവണ്ണയിലെ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചിട്ടുണ്ട്. ഇവ തിരുവനന്തപുരത്ത് വ്യാഴാഴ്ച നടക്കുന്ന കെഎസ്സിഎസ്ടിഇ ആർ ആൻഡ് ഡി സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും ഡയറക്ടർ ഡോ.
എൻ. എസ്.
പ്രദീപ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]