
മാവേലിക്കര ∙ ചെന്നിത്തല കീച്ചേരിക്കടവ് പാലം നിർമാണത്തിനിടെ തകർന്നു വീണു മരിച്ചവർക്കു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മരിച്ച കല്ലുമല അക്ഷയ് ഭവനം രാഘവ് കാർത്തിക് (കിച്ചു–24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മണികണ്ഠൻ ചിറയിൽ ബിനു ഭവനം ജി.ബിനു (42) എന്നിവരുടെ സംസ്കാരം വൻജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു.
5 മാസം മാത്രം നീണ്ട കൂട്ട് വിട്ടു പ്രിയതമൻ മറഞ്ഞപ്പോൾ ഉറക്കെയൊന്നു കരയാൻ പോലുമാകാതെ സങ്കടക്കടലിലായ കിച്ചുവിന്റെ ഭാര്യ ആതിര കണ്ടുനിന്നവർക്കു വേദനയായി.
ഇടയ്ക്കിടെ എഴുന്നേറ്റു കിച്ചുവിന്റെ നെറ്റിയിൽ ചുംബനമേകി.
തൊട്ടടുത്തിരുന്ന ബന്ധുവിനോട് ഒന്നു കണ്ണു തുറക്കാൻ പറയൂ ചേച്ചീ എന്ന ആതിരയുടെ ഹൃദയംനുറുങ്ങിയ വാക്കുകൾ തടിച്ചു കൂടിയ ജനാവലിക്കു താങ്ങാവുന്നതായിരുന്നില്ല.
അമ്മ ഗീതയെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകൾ ഇല്ലായിരുന്നു. എല്ലാം കടിച്ചമർത്തി ഒരു വാക്കു പോലും ഉരിയാടാതെ മകന്റെ മുഖത്തേക്കു നോക്കി പിതാവ് കാർത്തികേയനും ഇരിക്കുന്നുണ്ടായിരുന്നു.
പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ടു മൂന്നോടെ രാഘവിന്റെ ചേതനയറ്റ ശരീരം കല്ലുമലയിലെ വീട്ടിലെത്തിച്ചു. രാഘവിന്റെ ഇളയ സഹോദരൻ അദ്വൈത് കാർത്തിക് ആണു ചിതയ്ക്കു തീ കൊളുത്തിയത്.
എം.എസ്.അരുൺകുമാർ എംഎൽഎ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ, ജനപ്രതിനിധികൾ, നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ രാഘവ് കാർത്തിക്കിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
ബിനുവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ വീട്ടിലെത്തിച്ചു. അഞ്ചു മണിയോടെ സംസ്കരിച്ചു.
ബിനുവിന്റെ ജ്യേഷ്ഠ സഹോദരൻ ഷാജിയുടെ മകൻ ഒൻപത് വയസ്സുള്ള ബദരീനാഥനാണു ചിതയ്ക്കു തീ കൊളുത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]