
പായിപ്പാട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഴയ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ.
അധികൃതരുടെ അനാസ്ഥ മൂലം പൊളിച്ചുനീക്കാനുള്ള നടപടികൾ വൈകുന്നു. അപകടാവസ്ഥയിലായതിനെ തുടർന്ന് യുപി, ഹൈസ്കൂൾ വിദ്യാർഥികൾ സ്കൂൾ വളപ്പിലെ ഷീറ്റിട്ട
മറ്റൊരു ബ്ലോക്കിലാണ് പഠിക്കുന്നത്. ഈ കെട്ടിടത്തിന് അപകടഭീഷണിയില്ല.
ഓടിട്ട പഴയ ഹൈസ്കൂൾ കെട്ടിടവും കോൺക്രീറ്റ് കെട്ടിടവുമാണ് ഏത് സമയവും നിലംപൊത്താവുന്ന സ്ഥിതിയിലുള്ളത്.
കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂളിന്റെ ഓഫിസ് പ്രവർത്തിക്കുന്നത്.
പ്രധാനാധ്യാപികയടക്കം 6 ജീവനക്കാരാണ് ജീവൻ പണയം വച്ച് ജോലി ചെയ്യുന്നത്. കോൺക്രീറ്റ് ഇളകി വീണ് ഇരുമ്പുകമ്പികൾ പുറത്ത് കാണാം.
പല ഭാഗങ്ങളും അടർന്നു വീഴുകയാണ്. ഓടിട്ട ഹൈസ്കൂൾ ബ്ലോക്കിന് 50 വർഷത്തിലധികം പഴക്കമുണ്ട്.
പല ഭാഗത്തെയും ചുമരുകളും മേൽക്കൂരകളും നിലംപൊത്തി. ക്ലാസിലെ ഇടവേള സമയങ്ങളിൽ വിദ്യാർഥികൾ ഇടിഞ്ഞു വീഴുന്ന കെട്ടിടത്തിനു സമീപത്ത് കൂടെയാണ് നടന്നു പോകുന്നത്.
വിദ്യാർഥികളുടെ സൈക്കിളും അധ്യാപകരുടെ ഇരുചക്രവാഹനങ്ങളും നിലംപൊത്താറായ കെട്ടിടത്തിന്റെ വരാന്തയിലാണു സൂക്ഷിക്കുന്നത്.
യുപിയിലും ഹൈസ്കൂളിലുമായി 50 വിദ്യാർഥികളാണ് പഠിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ലാസ് മുറികൾക്കും ഓഫിസിനുമായി സ്കൂൾ വളപ്പിൽ തന്നെ പുതിയ കെട്ടിടം നിർമിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]