
വിദ്യാഭ്യാസം, മെഡിക്കൽ ചെലവുകൾ, വാഹനം വാങ്ങൽ, വിവാഹം തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും കണ്ണും പൂട്ടി പേഴ്സണൽ ലോൺ തെരഞ്ഞെടുക്കുന്നവരാണ് നമ്മളിൽ ഏറെയും. പെട്ടെന്ന് വരുന്ന സാമ്പത്തിക ആവശ്യങ്ങൾക്കും പേഴ്സണൽ ലോൺ അല്ലാതെ രക്ഷയില്ലെന്ന് കരുതുന്ന ഒരാളെയെങ്കിലും നമുക്ക് പരിചയമുണ്ടാകും.
വളരെ കുറഞ്ഞ എഫർട്ടെടുത്ത്, പെട്ടെന്ന് കിട്ടുന്ന ലോൺ എന്ന് മാത്രമാണ് നമ്മളിൽ പലരും പേഴ്സണൽ ലോണുകളെപ്പറ്റി കരുതുന്നത്. 24 മുതൽ 48 മണിക്കൂറിനുള്ളിൽ അപ്രൂവൽ കിട്ടി ഉടൻ കയ്യിൽ പണം കിട്ടുമെന്നതു കൊണ്ട് തന്നെ ഒരർത്ഥത്തിൽ ഇത് വളരെ സൗകര്യപ്രദമാണ് താനും.
എന്നാൽ പേഴ്സണൽ ലോണെടുക്കാനൊരുങ്ങുമ്പോൾ നമുക്ക് പറ്റുന്ന ചെറിയ അബദ്ധങ്ങൾ പോലും വർഷങ്ങൾ നമ്മളെ വേട്ടയാടുന്ന ബാധ്യതയായി മാറാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ പേഴ്സണൽ ലോൺ എടുക്കുമ്പോൾ ഒഴിവാക്കേണ്ട
ചില പ്രധാന കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. പേഴ്സണൽ ലോണെടുക്കുമ്പോൾ ആവശ്യത്തിലധികം പണം കടമെടുക്കുന്ന രീതി പലർക്കുമുണ്ട്.
ലോണെടുക്കുമ്പോൾ, ഒരു ആവശ്യമല്ലേ, കുറച്ചധികം കയ്യിലിരിക്കട്ടെ എന്നൊക്കെയാണ് നമ്മുടെ ചിന്തയെങ്കിൽ അത് വലിയ അപകടമാണ്. നമ്മളെടുക്കുന്ന ഓരോ രൂപക്കും പലിശയിനത്തിൽ വലിയ തുകയാണ് നമ്മൾ തിരിച്ചടക്കേണ്ടി വരിക.
അതിനാൽ അനാവശ്യമായി പണം കടമെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പലിശ നിരക്കുകളും ഹിഡൻ ചാർജുകളിലും ശ്രദ്ധ വേണം.
സാധാരണ ഗതിയിൽ 9 ശതമാനം മുതൽ 18 ശതമാനം വരെയാണ് പേഴ്സണൽ ലോണുകളുടെ പലിശ നിരക്ക് വരാറുള്ളത്. സാധാരണ ഗതിയിൽ മിക്കവരും ഇത് മാത്രമാണ് അന്വേഷിക്കാറുള്ളത്.
എന്നാൽ ഇത് കൂടാതെ ഹിഡൻ ചാർജുകൾ, പ്രീ പെയ്മെന്റ് പെനാൽറ്റികൾ, ലേറ്റ് ഫീകൾ തുടങ്ങിയവയെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് പോലെ മറ്റു ചാർജുകളും നോക്കി വേണം ഏത് ബാങ്കിന്റെ ലോൺ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാൻ.
ഇനി പറയാനുള്ള ഒരു കാര്യം ലോണെടുക്കാൻ പോകുന്ന ആ സമയത്ത് മാത്രം പരിശോധിക്കേണ്ട ഒന്നല്ല.
ഒരു സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമാണ്. ക്രെഡിറ്റ് സ്കോർ എപ്പോഴും 750 ന് മുകളിലാക്കി വയ്ക്കാൻ ശ്രദ്ധിക്കണം.
ക്രെഡിറ്റ് ഹെൽത്ത് നന്നായിരിക്കുന്നത് നിങ്ങളുടെ പലിശ നിരക്ക് കുറക്കാനും, അപ്രൂവൽ സ്റ്റാറ്റസ് പോസിറ്റീവ് ആയിരിക്കാനും ഗുണം ചെയ്യും. അതു പോലെ ലോണെടുക്കാൻ ഒരുങ്ങുമ്പോൾ, ഒരേ സമയം ഒന്നിലധികം ബാങ്കുകളിൽ അപേക്ഷ കൊടുത്ത് ഇടുന്നത് ഒട്ടും ശരിയായ പ്രവണതയല്ല.
ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾ കാണിക്കുന്നത് ഒരു credit-hungry ബിഹേവിയർ ആണ്. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കുന്നതിനും കാരണമാകും എന്നോർക്കുക.
റിസർച്ച് ചെയ്ത് ഒരു ബാങ്ക് കണ്ടെത്തിയാൽ അവിടെ മാത്രം അപ്ലിക്കേഷൻ നൽകുകയാണ് ശരിയായ രീതി. ഇനി ലോൺ അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപ് എഗ്രിമെന്റ് കൃത്യമായി വായിച്ചുവെന്ന് ഉറപ്പു വരുത്തുക.
ഒരു ചെറിയ അശ്രദ്ധ പോലും വലിയ മിസ്റ്റേക്ക് ആയി മാറിയേക്കാം എന്നോർക്കുക. റീപെയ്മെന്റ് ഷെഡ്യൂളുകൾ, പിഴകൾ എന്നിവ എങ്ങനെയാണെന്നും എത്രയാണെന്നും കൃത്യമായി വായിച്ചു മനസിലാക്കിയ ശേഷം മാത്രം ഒപ്പിടുക.
നിങ്ങൾ പേഴ്സണൽ ലോണെടുക്കാൻ തിരഞ്ഞെടുക്കുന്ന ബാങ്ക് വളരെ പ്രധാനമാണ്. ഇന്ന് പ്ലേ സ്റ്റോറിലെ ആപ്പുകളിൽ വരെ ലോണുകളെടുക്കാനുള്ള ഓപ്ഷനുകളുണ്ടെന്ന് നമുക്കറിയാം.
പല തട്ടിപ്പുകളെപ്പറ്റിയുള്ള വാർത്തകളും നമ്മളിന്ന് കാണുന്നുമുണ്ട്. എത്ര വലിയ അത്യാവശ്യമായാലും ക്രെഡിബിലിറ്റിയിൽ കോംപ്രമൈസ് ചെയ്യാതിരിക്കുക.
സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ, സൂക്ഷഅമതയോടെ കൈകാര്യം ചെയ്യാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]