
കണ്ണൂർ ∙
യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം. എസ്എഫ്ഐ– കെഎസ്യു, എംഎസ്എഫ് പ്രവർത്തകരാണ് ഏറ്റുമുട്ടിയത്.
കാസര്‍കോട് ജില്ലയിലെ എംഎസ്എഫിന്റെ യുയുസിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തട്ടികൊണ്ടുപോയി എന്നാണ് പ്രധാന ആരോപണം. വോട്ട് ചെയ്യാനെത്തിയ യുയുസിമാരെ തടയുകയാണെന്നും കെഎസ്യു ആരോപിച്ചു.
ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
എന്നാല്‍ യുയുസിയെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണം എസ്എഫ്ഐ നിഷേധിച്ചു.
പരാജയഭീതി ഇല്ലെന്നും വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിഡിയോ ചിത്രീകരിക്കണമെന്ന് കോടതി ഉത്തരവുമുണ്ട്. ഇതിനിടെയാണ് സംഘർഷമുണ്ടായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]