
എടത്വ ∙ കൃഷി ഭവൻ പരിധിയിൽ വരുന്ന വൈപ്പിശേരി പാടത്തിന്റെ നടുവിലുള്ള തണ്ടപ്ര തുരുത്തിലേക്കുള്ള യാത്ര ദുരിതപൂർണമാണ്.ആറുമാസം പാടവരമ്പിലൂടെയാണ് യാത്രയെങ്കിൽ അടുത്ത 6മാസം വെള്ളത്തിലൂടെയാണ് യാത്ര.ഈ ദുരിതയാത്ര തുടങ്ങിയിട്ട് വർഷം മുപ്പതായി. തുരുത്തിൽ മൂന്നു വീട്ടുകാരാണ് താമസിക്കുന്നത്.
എടത്വ – തായങ്കരി ചമ്പക്കുളം റോഡിന്റെ നിർമാണത്തോടെ റോഡും തുരുത്തും തമ്മിലുള്ള ദൂരം ആകെ 100 മീറ്ററിൽ താഴെ മാത്രമായി കുറഞ്ഞു. റോഡ് നിർമാണ ശേഷം 2012ൽ പാടത്തുകൂടിയുള്ള വരമ്പ് 6 അടി വീതിയിൽ നടവഴി ആക്കി.
എന്നാൽ ഉയരം കുറവായതിനാൽ പാടത്തു വെള്ളം കയറി വഴി വെള്ളത്തിനടിയിലാകും.
പിന്നീട് തെർമോക്കോൾ ഉപയോഗിച്ച് ചങ്ങാടം ഉണ്ടാക്കി വലയിൽ പൊതിഞ്ഞ് അതിൽ കയറിയാണ് റോഡിൽ എത്തുന്നത്. വെള്ളം ഉയരുന്നതിനനുസരിച്ച് അപകടവും വർധിക്കും. മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതലൈനിൽ തട്ടുന്ന സ്ഥിതിയാകും.
2012നു ശേഷം ഈ ബണ്ടിൽ യാതൊരു നിർമാണ പ്രവർത്തനവും നടത്തിയിട്ടില്ല. അതത് വർഷം ചെറിയ നിർമാണം എങ്കിലും പഞ്ചായത്ത് നടത്തിയാൽ ഈ മൂന്നു വീട്ടുകാരെ വെള്ളക്കെട്ടിൽ നിന്നും കരകയറ്റാൻ സാധിക്കും.
നിലവിൽ ശ്രീവിലാസം വീട്ടിൽ ആർ.ശിവനും വീട്ടുകാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ശിവനും രോഗിയായ ഭാര്യയും മകനും മരുമകളും, രണ്ടു പിഞ്ചുകുട്ടികളുമാണ് താമസിക്കുന്നത്. വെള്ളം അൽപം ഉയർന്നാൽ കുട്ടികളുടെ പഠനം തന്നെ മുടങ്ങും.
ആശുപത്രി ആവശ്യത്തിനു പോകാൻ ആണ് ഏറെ ദുരിതം. ചങ്ങാടത്തിൽ കയറ്റി റോഡിൽ എത്തിക്കാൻ കഴിയില്ല.വെള്ളത്തിനടിയിൽ കൂടിയുള്ള ബണ്ടു റോഡിലൂടെ ചുമന്നുകൊണ്ടു വേണം പോകാൻ അത്രയേറെ ദുരിതമാണ്.
ശിവന്റെ മകൻ വിനീത് ഓട്ടോ ഡ്രൈവറാണ്. ഓട്ടോ വീട്ടിലെത്തിക്കാൻ കഴിയാത്തതിനാൽ റോഡിൽ നിർത്തിയിടുകയാണ് ചെയ്യുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]