
കൊരട്ടി ∙ കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞു മുരിങ്ങൂരിൽ ദേശീയപാതയിലെ ബദൽ റോഡുകൾ ദുരിതമായി. മുരിങ്ങൂരിലും ചിറങ്ങരയിലും തോട് പോലെയാണു പാതകൾ.
പടുകൂറ്റൻ കുഴികളും വെള്ളക്കെട്ടും ചെളിയും താണ്ടി വേണം യാത്രക്കാർക്കു ദേശീയപാത കടക്കാൻ. മാസങ്ങളായി തുടരുന്ന ദുരിതത്തിന് അറുതിയില്ലാതെ പൊറുതി മുട്ടിയ ജനം പരിഹാരമില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി ദേശീയപാത ഉപരോധിക്കുമെന്നു മുന്നറിയിപ്പു നൽകിയിരിക്കുകയാണ്.
വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴികൾ കാണാനാകാത്ത സ്ഥിതിയാണ്.
ഡ്രെയ്നേജ് സംവിധാനം നിർമിച്ചതിലെ അപാകതയാണു വെള്ളം ഒഴുകിപ്പോകാത്തതിന്റെകാരണമെന്നാണു പരാതി. മാസങ്ങൾക്കു മുൻപേ ഹൈക്കോടതിയും കലക്ടറും എംപിയും എംഎൽഎയും റൂറൽ ജില്ലാ പൊലീസ് മേധാവിയും ആവശ്യപ്പെട്ടിട്ടും ബദൽ റോഡുകളിലെ ശോച്യാവസ്ഥയ്ക്കു പരിഹാരമായിട്ടില്ല.
അപകടങ്ങളും ഗതാഗതതടസ്സവും പതിവായിട്ടും ദേശീയപാത അതോറിറ്റിക്കും കരാറുകാർക്കും കൂസലില്ല. ഇന്നലെയും മണിക്കൂറുകളോളം വാഹനങ്ങൾ നിരത്തിൽ കുരുങ്ങി കിടന്നു. ചൊവ്വാഴ്ച മാത്രം അൻപതിലേറെ ആംബുലൻസുകളാണു ഗതാഗതതടസ്സം കാരണം മുന്നോട്ടു നീങ്ങാനാകാതെ കുരുക്കിൽ പെട്ടത്.
വെള്ളത്തിൽ മുങ്ങി റോഡുകൾ
ചാലക്കുടി ∙ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ ഗ്രാമീണ റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് .
നഗരസഭയിലെ ചേനത്തുനാട് റോഡും കാനയും തിരിച്ചറിയാനാകാത്ത വിധം വെള്ളക്കെട്ടുണ്ടായി. കാൽനടയാത്ര പോലും അസാധ്യമായ വിധത്തിലുള്ള വെള്ളക്കെട്ട് ഉച്ചയോടെയാണു ശമിച്ചത്.
ഹൗസിങ് കോളനിയിലെ റോഡുകളിലും വെള്ളക്കെട്ട് ദുരിതം വിതച്ചു. ഗവ.
ആശുപത്രി സ്റ്റോപ്പിൽ ദേശീയപാത സർവീസ് റോഡിൽ വെള്ളക്കെട്ടുണ്ടായി. കൊരട്ടി പഞ്ചായത്തിലെ ആറ്റപ്പാടം റോഡിലും മഴയിൽ വെള്ളക്കെട്ട് യാത്രക്കാരെ വലച്ചു.ക്രസന്റ് സ്കൂളിനു സമീപം ദേശീയപാതയിൽ വെള്ളക്കെട്ടുണ്ടായി. വാഹനങ്ങൾ കടന്നു പോകുമ്പോൾ ചീറ്റിത്തെറിക്കുന്ന മാലിന്യം കലർന്ന വെള്ളം ദേഹത്ത് പതിച്ചും യാത്രക്കാർ ദുരിതത്തിലായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]