
കാലാവസ്ഥ
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. ∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്.
∙ ഇടുക്കിയിൽ യെലോ അലർട്ട്. ∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കും.
കട്ടപ്പന കമ്പോളം
ഏലം: 2500-2700
കുരുമുളക്: 667
കാപ്പിക്കുരു(റോബസ്റ്റ): 195
കാപ്പി പരിപ്പ്(റോബസ്റ്റ): 370
കൊട്ടപ്പാക്ക്: 210
മഞ്ഞൾ: 240, ചുക്ക്: 260
ഗ്രാമ്പൂ: 800, ജാതിക്ക: 290
ജാതിപത്രി: 1475-1875
അടിമാലി കമ്പോളം
കൊക്കോ: 95
കൊക്കോ ഉണക്ക: 360
മുരിക്കശ്ശേരി കമ്പോളം
കൊക്കോ: 150
കൊക്കോ (ഉണക്ക): 400
സ്പോട്ട് അഡ്മിഷൻ
പുറപ്പുഴ ∙ ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിനായി പുറപ്പുഴ സർക്കാർ പോളിടെക്നിക് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ മുതൽ 12 വരെ കോളജിൽ സ്പോട്ട് അഡ്മിഷൻ നടത്തും.
നാളെ മുതൽ 12 വരെ അതതു ദിവസങ്ങളിൽ 11ന് മുൻപായി കോളജിൽ വന്ന് ഡേ റജിസ്ട്രേഷൻ നടത്തുന്നവരിൽ നിന്നു റാങ്ക് അടിസ്ഥാനത്തിൽ ഒഴിവുകൾ നികത്തുന്നതാണ്. സ്പോട്ട് അഡ്മിഷനു വരുന്ന അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ നിർദേശിച്ചിരിക്കുന്ന ഫീസും (ജിപേ / എടിഎം കാർഡ്), പിടിഎ ഫണ്ട്, സിഡിഎഫ്(പണമായി) സഹിതം രക്ഷിതാവിനൊപ്പം കൃത്യസമയത്ത് ഹാജരാകണം.
വൺ ടൈം റജിസ്ട്രേഷനും അപേക്ഷാ സമർപ്പണത്തിനും www.polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 04862 242140, 9497655074.
ജോലി ഒഴിവ്
പുറപ്പുഴ ∙ ഗവ.
പോളിടെക്നിക് കോളജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലക്ചറർ കെമിസ്ട്രി തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും നെറ്റും.
നാളെ 11ന് അഭിമുഖം.
പ്രോജക്ട് അസിസ്റ്റന്റ്
കട്ടപ്പന ∙ ഇരട്ടയാർ പഞ്ചായത്തിൽ 11-ാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗം ഉറപ്പാക്കാനായി പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരുവർഷ കരാർ അടിസ്ഥാനത്തിൽ നിയമനം.
2015 ജനുവരി ഒന്നിന് 30 വയസ്സ് കഴിയാത്തവർക്ക് അപേക്ഷിക്കാം. 23,410 രൂപ ശമ്പളം.
പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർഥികൾ സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം.
അല്ലെങ്കിൽ സംസ്ഥാനത്തെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കവിയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. അവസാന തീയതി 16ന് വൈകിട്ട് നാലിനകം.
04868 276005, 9496045089.
അപ്രന്റിസ്ഷിപ് മേള 11ന്
കട്ടപ്പന ∙ വ്യാവസായിക പരിശീലന വകുപ്പ് പ്രൈം മിനിസ്റ്റേഴ്സ് നാഷനൽ അപ്രന്റിസ്ഷിപ് മേള സംഘടിപ്പിക്കും. 11ന് 9ന് കട്ടപ്പന ഗവ.
ഐടിഐയിൽ മേള നടക്കും. വിവിധ ട്രേഡുകളിൽ ഐടിഐ ട്രേഡ് ടെസ്റ്റ് പാസായ എല്ലാ ട്രെയ്നികൾക്കും മേളയിൽ പങ്കെടുക്കാം.
വിവിധ ട്രേഡുകളിൽ ട്രേഡ് ടെസ്റ്റ് പാസായ ഐടിഐ ട്രെയ്നികളെ ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് മേളയിൽ നേരിട്ട് പങ്കെടുത്ത് ട്രെയിനികളെ തിരഞ്ഞെടുക്കാം. റജിസ്ട്രേഷൻ: https://www.apprenticeshipindia.gov.in .
9747482771, 9746901230. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]