
സ്വന്തം ലേഖകൻ
കൊച്ചി: കെ.ഫോൺ പദ്ധതിയിൽ കരാർ തുകയിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള ചെലവിന്റെ പത്ത് ശതമാനം മൊബിലൈസേഷൻ അഡ്വാൻസ്. ഫണ്ട് അനുവദിച്ചതിലൂടെ സർക്കാരിന് 36 കോടി രൂപയുടെ നഷ്ടം വന്നുവെന്നാണ് സി.എ ജിയുടെ നിഗമനം.
സി.എ.ജി വീണ്ടും കെ.എസ്.ഐ.ടി.ഐ.എൽ ലിമിറ്റിനോട് വിശദീകരണം തേടി.
കരാർ തുകയിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. കെ ഫോൺ നടത്തിപ്പിന് ഏൽപ്പിച്ച കരാറിലാണ് സി.എ.ജി നഷ്ടം ചൂണ്ടിക്കാണിക്കുന്നത്. 1531 കോടിക്കായിരുന്നു ടെൻഡർ ഉറപ്പിച്ചത്.
എന്നാൽ ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി അഡ്വാൻസ് നൽകിയെന്നും അതുവഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ഇത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാൻ സി.എ.ജി തീരുമാനിച്ചിരിക്കുന്നത്.
2013ലെ സ്റ്റോർ പർച്ചേസ് മാന്വൽ അനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉൾപ്പെട്ടതാണ്. പലിശ ഒഴിവാക്കി നൽകണമെങ്കിൽ കരാർ നൽകുന്നവരുടെ ഡയരക്ടർ ബോർഡിൽ ചർച്ചചെയ്യണം. എന്നാൽ, കെ-ഫോണിന്റെ കാര്യത്തിൽ അത്തരമൊരു ചർച്ചയുമില്ലാതെ പലിശരഹിതമായി മൊബിലൈസേഷൻ അഡ്വാൻസായി കരാർ തുകയുടെ പത്തു ശതമാനം പണം അനുവദിക്കുകയായിരുന്നു. ഇതുവഴി സംസ്ഥാന ഖജനാവിന് 36 കോടി രൂപയുടെ നഷ്ടമാണു വരുത്തിവച്ചിരിക്കുന്നതെന്നാണ് സി.എ.ജി കണ്ടെത്തൽ. ജൂൺ മാസത്തിലാണ് സി.എ.ജി ഇക്കാര്യത്തിൽ കെ.എസ്.ഐ.ടി.ഐ.എല്ലിനോാട് വിശദീകരണം തേടിയത്. സർക്കാർ എന്തു മറുപടി നൽകിയെന്ന കാര്യം വ്യക്തമല്ല.
The post കെ-ഫോണിലൂടെ സർക്കാരിന് 36 കോടി നഷ്ടം: പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് അനുവദിച്ചതിലൂടെയാണ് നഷ്ടമെന്ന് കണക്കാക്കൽ; വിശദീകരണം തേടി സി.എ.ജി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]