
ദില്ലി: ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്നലെ മുഖ്യമന്ത്രി ഭൂപേന്ദ്ര യാദവും ഏകീകൃത സിവിൽ കോഡ് കമ്മിറ്റിയും തമ്മിൽ നടന്ന ചർച്ചയിൽ കരട് രേഖ ചർച്ചയായി.
ഇനി സംസ്ഥാന സർക്കാർ കരട് രേഖയിലെ നിർദേശങ്ങൾ ചർച്ച ചെയ്യും. എന്തെങ്കിലും മാറ്റം ആവശ്യമുണ്ടെങ്കിൽ മന്ത്രിസഭ ഇത് നിർദ്ദേശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്യ ഗുജറാത്ത് നിയമസഭയുടെ വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ സർക്കാർ ഇത് അവതരിപ്പിച്ചേക്കും.
മുഖ്യമന്ത്രിയുമായി നടന്ന ചർച്ച ഇതുവരെ നടന്ന പ്രവർത്തനങ്ങൾ വിലയിരുത്താനെന്നാണ് സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് രഞ്ജന ദേശായി പ്രതികരിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സന്ദർശനം നടത്തി എല്ലാ വിഭാഗം ജനങ്ങളുമായി ചർച്ച നടത്തിയാണ് യുസിസി കമ്മിറ്റി കരട് രേഖ തയ്യാറാക്കിയത്.
അന്തിമ റിപ്പോർട്ട് ഉടനെ സമർപ്പിക്കുമെന്നും അവർ വ്യക്തമാക്കി. സർക്കാരിൻ്റെ ഔദ്യോഗിക വക്താവും റിപ്പോർട്ട് സംബന്ധിച്ച് പ്രതികരിച്ചിട്ടുണ്ട്.
ഫെബ്രുവരി നാലിനാണ് സംസ്ഥാന സർക്കാർ യുസിസി കമ്മിറ്റി രൂപീകരിച്ചത്. അഞ്ചംഗ സമിതിയെയാണ് സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയത്.
തുടക്കത്തിൽ 45 ദിവസങ്ങളാണ് കരട് റിപ്പോർട്ട് തയ്യാറാക്കാൻ നൽകിയതെങ്കിലും പിന്നീട് സമയം മൂന്ന് തവണ നീട്ടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]